എമി ജാക്സണും പങ്കാളിയും വേർപിരിയുന്നു? ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കി

2019 മെയിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അതേവർഷം സെപ്റ്റംബറിൽ ആൺകുഞ്ഞു ജനിച്ചു
എമി ജാക്സണും പങ്കാളിയും/ ഇൻസ്റ്റ​ഗ്രാം
എമി ജാക്സണും പങ്കാളിയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടി എമി ജാക്സണും പങ്കാളിയും വേർപിരിയുന്നതായി റിപ്പോർട്ടുകൾ. ഭാവിവരനും പങ്കാളിയുമായ ജോര്‍ജിനൊപ്പമുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെയാണ് ഇരുവരും വേർപിരിയുന്നതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്. എമിയും ജോർജും തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

തമിഴിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന നടിയാണ് എമി ജാക്സൺ. ജോർജുമായി താരം വർഷങ്ങളോളം പ്രണയത്തിലായിരുന്നു. തുടർന്ന് 2019 മെയിൽ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അതേവർഷം സെപ്റ്റംബറിൽ ആൺകുഞ്ഞു ജനിച്ചു. വിവാഹം ഉടനുണ്ടാകുമെന്നാണ് എമി പറഞ്ഞിരുന്നത്. കോവിഡ് കാരണമാണ് വിവാഹം നീണ്ടുപോയത്. 

ജോർജിനും കുഞ്ഞിനുമൊപ്പമുള്ള നിരവധി ചിത്രങ്ങൾ എമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ജോർജിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും താരം നീക്കിയിരിക്കുകയാണ്. ഇപ്പോൾ മകനും സുഹൃത്തുക്കൾക്കുമൊപ്പം യാത്രയിലാണ് താരം. എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടെ സിനിമാ അരങ്ങേറ്റം. ശങ്കര്‍ സംവിധാനം ചെയ്ത 2.0ലാണ് ആമി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം മോഡലിങിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER