

പാപ്പരാസി കള്‍ച്ചര്‍ മോശമായി തോന്നിയിട്ടില്ലെന്ന് അനാര്‍ക്കലി മരിക്കാര്‍. നിര്‍ഭാഗ്യവശാല്‍ അതാണ് ഇപ്പോഴത്തെ കള്‍ച്ചറെന്നും അതുമായി പൊരുത്തപ്പെടണമെന്നും താരം പറയുന്നു. ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ സംസാരിക്കുകയായിരുന്നു താരം. സെലിബ്രിറ്റിയായിരിക്കുമ്പോള്‍ പുറത്തിറങ്ങുമ്പോള്‍ പാപ്പരാസികളുണ്ടാകും. അത് സ്വാഭാവികമാണെന്നും താരം പറയുന്നു.
''അനാര്‍ക്കലി കൈ കൊണ്ട് തട്ടി ടപ്പേ ടപ്പേ എന്ന് ശബ്ദം ഉണ്ടാക്കിയത് കണ്ടോ?' എന്ന തരത്തിലുള്ള ക്യാപ്ഷനുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. എനിക്കത് കോമഡിയായിട്ടാണ് തോന്നിയിട്ടുള്ളത് എന്നാണ് അനാര്‍ക്കലി പറയുന്നത്.
''ഇത്തരം വിഡിയോകളൊക്കെ വരുന്നത് നമ്മള്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി പോകുമ്പോഴാണ്. ആ സമയത്ത് അതിന് തയ്യാറായി തന്നെയാണ് പോകുന്നത്. എന്ത് വന്നാലും അതിന് ഒക്കെയാണ്. പ്രത്യേകതരം ക്യാപ്ഷനൊക്കെ അവര്‍ ഇടുമെന്ന ബോധ്യമുണ്ട്. അതിനാല്‍ പാപ്പരാസി കള്‍ച്ചര്‍ മോശമായി തോന്നിയിട്ടില്ല. ഇപ്പോഴത്തെ സമൂഹത്തിലല്ലേ നമ്മള്‍ ജീവിക്കുന്നത്. അതിന് അനുസരിച്ച് നമ്മള്‍ മാറണം'' താരം പറയുന്നു.
''ഉറപ്പായും നമ്മുടെ സിനിമ പ്രൊമോട്ട് ചെയ്യുന്നവരായിരിക്കും ഇവരെ വിളിച്ചുവരുത്തിയിട്ടുണ്ടാവുക. ഈ ക്യാപ്ഷനൊക്കെയാണ് ആള്‍ക്കാര്‍ക്ക് വേണ്ടത്. സിനിമയ്ക്കും വേണ്ടത് ഇതാണ്. സിനിമയ്ക്ക് ഗുണമാകുന്നുണ്ടോ എന്നത് വേറെ കാര്യം. പക്ഷെ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇതാണ് ഏറ്റവും എളുപ്പമുള്ള വഴി. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയുള്ള വിഡിയോകള്‍ കാണാനാണ് ആളുകള്‍ക്കിഷ്ടം. അതിനാല്‍ അവരെ വിളിച്ചു വരുത്തി വിഡിയോ എടുത്ത ശേഷം പരാതി പറയാന്‍ പാടില്ല. ഇപ്പോഴത്തെ സംസ്‌കാരം ഇതാണ്. ഇതുമായി പൊരുത്തപ്പെടുക എന്നു മാത്രമേയുള്ളൂ'' എന്നും അനാര്‍ക്കലി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates