'വേണമെങ്കില്‍ മീശയും ഷേവ് ചെയ്യാം, അല്ലെങ്കില്‍ മീശ പിരിക്കാം'; പറഞ്ഞ വാക്ക് ലാലേട്ടന്‍ പാലിച്ചു; വൈറലായി അന്ന് പറഞ്ഞത്

സോഷ്യല്‍ മീഡിയയ്ക്ക് തീ കൊളുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
Mohanlal
Mohanlal ഫെയ്സ്ബുക്ക്
Updated on
1 min read

ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട്, താടി വടിച്ച് മീശ പിരിച്ച് എത്തുകയാണ് മോഹന്‍ലാല്‍. തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പുതിയ ലുക്കിലെത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി വടിക്കാതിരുന്ന താടിയാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി വടിച്ചിരിക്കുന്നത്. തന്റെ പുതിയ ലുക്ക് പങ്കിട്ടു കൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

Mohanlal
'മമ്മൂട്ടി വാള്‍ട്ടറെ കോമഡിയാക്കി, ബാബു ആന്റണി ആയിരുന്നേല്‍ തീ പാറിയേനെ'; വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

തന്റെ താടിയുടെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് മോഹന്‍ലാലിന്. ഇനിയൊരിക്കലും മോഹന്‍ലാലിലെ താടിയില്ലാതെ കാണാനാകില്ലെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. തരുണ്‍ മൂര്‍ത്തി പൊലീസ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മലയ്ക്ക് പോകാന്‍ മാലയിട്ട പൊലീസായിട്ടാകും മോഹന്‍ലാല്‍ വരികയെന്ന് വരെ ചിലര്‍ പരിഹസിച്ചു.

Mohanlal
'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

ആ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. രാവിലെ തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കിട്ടു കൊണ്ട് മോഹന്‍ലാല്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ ലാലേട്ടന് താടിയുണ്ടായിരുന്നു. പിന്നാലെയാണ് താടി വടിച്ച, മീശ പിരിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയ്ക്ക് തീ കൊളുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ചിത്രം വൈറലായി മാറാന്‍ നിമിഷങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ കുറച്ചുനാള്‍ മുമ്പത്തെ അഭിമുഖത്തില്‍ നിന്നുള്ള വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. മീശ പിരിച്ച് വിന്റേജ് ലുക്കില്‍ ഇനി കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

''ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതിനാലാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത്. വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം. അല്ലെങ്കില്‍ മീശ പിരിക്കാം. അത് ഉടന്‍ കാണാം. അത്തരം കഥാപാത്രങ്ങള്‍ വരട്ടെ. ഇനി ചെയ്യാന്‍ പോകുന്നത് ദൃശ്യം ത്രീയാണ്. അതിന് ശേഷം ഒരു പൊലീസ് ഓഫീസറുടെ വേഷമുണ്ട്. അതില്‍ മീശ പിരിക്കാം. പിന്നീട് വേണമെങ്കില്‍ മീശ ഷേ ചെയ്യാം'' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

അതേസമയം മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന് തൊടുപുഴയില്‍ തുടക്കമായിരിക്കുകയാണ്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ആഷിഖ് ഉസ്മാന്‍ ആണ് സിനിമയുടെ നിര്‍മാണം. തുടരും സിനിമയിലെ അണിയറ പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. ജേക്ക്‌സ് ബിജോയ് ആണ് സംഗീതം.

Summary

As Mohanlal shaves his beard an old video of the actor goes viral. Social media is stunned by his newlook.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com