'എന്റെ പങ്കാളി സംവിധായകനാകുന്നു; പരിഭ്രമമുണ്ട്, ഒപ്പം അഭിമാനവും'; ഹൃദയം തൊട്ട് അനാര്‍ക്കലിയുടെ കുറിപ്പ്

ഗൗതമിയ്ക്ക് ശബ്ദം നല്‍കിയതും അനാര്‍ക്കലിയാണ്
Anarkali Marikar
Anarkali Marikar
Updated on
1 min read

നടിയായും ഗായികയായും കയ്യടി നേടിയിട്ടുണ്ട് അനാര്‍ക്കലി മരിക്കാര്‍. തന്റെ പങ്കാളി സംവിധായകനായി അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് അനാര്‍ക്കലി ഇപ്പോള്‍. കാമുകന്‍ അമീന്‍ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സര്‍ക്കസ് പ്രേക്ഷകരിലേക്ക് എത്തുന്നതിനെക്കുറിച്ചുള്ള അനാര്‍ക്കലിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

Anarkali Marikar
'ഫാസിൽ മുതൽ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗുരുക്കന്മാർ, അതിൽ അഭിമാനം'; പാട്ടെഴുത്തിൽ 40 തികഞ്ഞ് കൈതപ്രം

തനിക്ക് ഇന്നത്തെ ദിവസം വികാരനിര്‍ഭരമാണെന്നാണ് അനാര്‍ക്കലി പറയുന്നത്. തന്റെ പ്രിയപ്പെട്ടവന്റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും അനാര്‍ക്കലി പറയുന്നു. കാക്കി സര്‍ക്കസില്‍ പാട്ട് പാടിയിട്ടുമുണ്ട് അനാര്‍ക്കലി. നായികയായ ഗൗതമിയ്ക്ക് ശബ്ദം നല്‍കിയതും അനാര്‍ക്കലിയാണ്.

Anarkali Marikar
സിനിമ സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്ന് രജനികാന്ത്; മാപ്പില്ലെന്ന് സൂര്യ; ജനനായകന് പിന്തുണയുമായി തമിഴകം

''ഇന്ന് വികാരനിര്‍ഭരമായൊരു ദിവസമാണ്. പരിഭ്രമവും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീന്‍ സംവിധായകനായി അരങ്ങേറുകയാണ്. അവന്റെ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരു പാട്ട് പാടിയത് ഞാനാണ്. ഗൗതമി നായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ടെന്ന് കരുതുന്നു'' എന്നാണ് അനാര്‍ക്കലിയുടെ കുറിപ്പ്.

സീ5 ലാണ് കാക്കി സര്‍ക്കസ് സ്ട്രീം ചെയ്യുന്നതെന്നും അനാര്‍ക്കലി അറിയിക്കുന്നുണ്ട്. തന്റെ കാമുകനെക്കുറിച്ച് മുമ്പും അനാര്‍ക്കലി സംസാരിച്ചിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാര്‍ക്കലി പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് കാമുകന് നല്ല ധാരണയുണ്ടെന്നും നല്ല കഥ കേട്ടാല്‍ കാമുകനോടും ചേച്ചിയോടുമാണ് താന്‍ ചര്‍ ചെയ്യാറുള്ളതെന്നും അനാര്‍ക്കലി നേരത്തെ പറഞ്ഞിരുന്നു.

Summary

Anarkali Marikar pens an emotional note for her partner Ameen. He is making his direction debut with Kakki Circus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com