'അതൊരു വലിയ തെറ്റ്, ഞാൻ അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു'; നടി റാസിയോട് മാപ്പ് പറഞ്ഞ് അനസൂയ ഭരദ്വാജ്

എന്നാൽ, അന്ന് എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.
Anasuya Bharadwaj, Raasi
Anasuya Bharadwaj, Raasiഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടി റാസിയോട് മാപ്പ് പറഞ്ഞ് നടി അനസൂയ ഭരദ്വാജ്. മൂന്ന് വർഷം മുൻപ് താൻ അവതരിപ്പിച്ച വിവാദപരമായ ഒരു സ്കിറ്റ് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലായതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ ക്ഷമാപണം. റാസിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സ്കിറ്റിലുണ്ടായിരുന്നു. ഇതോടെ, ബോഡി ഷെയ്മിങ്ങ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചു.

"അത് ഒരു വലിയ തെറ്റായിരുന്നു. ദയവായി എന്റെ ക്ഷമാപണം സ്വീകരിക്കുക. മൂന്ന് വർഷം മുൻപ് ഞാൻ അവതരിപ്പിച്ച സ്കിറ്റിൽ നിങ്ങളുടെ പേര് തെറ്റായി ഉപയോഗിച്ചു. ഈ സ്കിറ്റ് എഴുതിയവരെയും സംവിധാനം ചെയ്തവരെയും ഞാൻ അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു. എന്നാൽ, അന്ന് എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.

ഇനി അത് തിരുത്താനും സാധിക്കില്ല. ആളുകൾ മാറുകയും പരിണമിക്കുകയും ചെയ്യും. ഷോയിലെ ഡബിൾ മീനിങ്ങ് പരാമർശങ്ങളെ വിമർശിക്കുന്നതു മുതൽ ആ ഷോ വിടാൻ വരെ ഞാൻ തീരുമാനിച്ചു. സ്കിറ്റിന്റെ സംവിധായകനും എഴുത്തുകാരനും നിങ്ങളോട് ക്ഷമ ചോദിച്ചില്ലെങ്കിലും എന്റെ തെറ്റ് ഏറ്റെടുത്ത് നിങ്ങളോട് മാപ്പ് പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.

Anasuya Bharadwaj, Raasi
'എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ട്, ന്യായീകരിക്കാനല്ല ഞാൻ വന്നിരിക്കുന്നത്'; വൈറൽ വിഡിയോയ്ക്ക് പിന്നാലെ സുധ ചന്ദ്രൻ

സ്ത്രീകളുടെ ശരീരത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ മുൻപത്തേതിനേക്കാൾ ശക്തയാണിപ്പോൾ. നിങ്ങൾ എന്നെ മനസ്സിലാക്കുകയും പിന്തുണ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങൾക്ക് ആശംസകൾ നേരുന്നു മാഡം."- അനസൂയ കുറിച്ചു.

Anasuya Bharadwaj, Raasi
22 വര്‍ഷങ്ങള്‍ക്ക് ശേഷം കരിക്കാമുറി 'ഷണ്മുഖന്റെ' തിരിച്ചുവരവ്; 'കുമ്പാരി'യുടെ വരവ് രഞ്ജിത്ത് ചിത്രത്തിലൂടെ; വൈറലായി ലുക്ക്

മൂന്ന് വർഷം മുൻപ് കൊമേഡിയൻ ആദി അവതരിപ്പിച്ച ഒരു സ്കിറ്റ് ആണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ സ്കിറ്റിൽ അനസൂയയും ഭാഗമായിരുന്നു. ദ്വയാർഥം സൂചിപ്പിക്കുന്ന സംഭാഷണങ്ങളും അനസൂയയുടെ പ്രതികരണവും തന്നെ നിരാശയാക്കിയതായി റാസി നേരത്തെ പ്രതികരിച്ചിരുന്നു.

Summary

Cinema News: Anasuya Bharadwaj apologises to Actress Raasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com