'ആറ് മാസത്തിന് ശേഷം രാജേഷിനെ നാട്ടിലേക്ക് കൊണ്ടു വന്നു; സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്'

നല്ല മാറ്റങ്ങള്‍ പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
Rajesh Keshav
Rajesh Keshav
Updated on
2 min read

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂരിലെ ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷിനെ നാട്ടിലേക്ക് കൊണ്ടു വന്നുവെന്നാണ് പ്രതാപ് അറിയിക്കുന്നത്. ഇനി കുറച്ചുനാള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമെന്നും സുഹൃത്ത് പറയുന്നു. ആ വാക്കുകളിലേക്ക്:

Rajesh Keshav
'ചെല്ലുമ്പോള്‍ ഡാഡി ഉണ്ടാകുമെന്നാണ് കരുതിയത്...'; അവസാനത്തെ വിഡിയോ; വിങ്ങലോടെ സിന്ധു കൃഷ്ണ

രാജേഷ് തിരുവനന്തപുരത്തേയ്ക്ക്. പ്രിയ സുഹൃത്ത് രാജേഷിനെ കഴിഞ്ഞ 6 മാസത്തെ ചികിത്സകള്‍ക്ക് ശേഷം പിറന്ന നാട്ടിലേക്ക് കൊണ്ട് വന്നു. ഇനി കുറച്ചു നാള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയും ശേഷം വീട്ടില്‍ തന്നെ തുടര്‍ ചികിത്സകള്‍ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ വളരെ സങ്കീര്‍ണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും വെല്ലൂര്‍ ഹോസ്പിറ്റലില്‍ ചെയ്തിരുന്നു. അവിടുത്തെ ഡിപ്പാര്‍ട്‌മെന്റ് ന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ നല്ല മാറ്റങ്ങള്‍ അത് പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഇനിയും ഈ രീതികള്‍ നാട്ടില്‍ തുടരാനാണ് തീരുമാനം.

Rajesh Keshav
'ഞാൻ മൈക്ക് കൊടുക്കുന്നില്ല, ട്രോളൻമാർക്ക് ചിലപ്പോൾ ഇവൾ തീറ്റ കൊടുക്കും'; ഭാര്യയെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

വെല്ലൂര്‍ ആശുപത്രിയിലെ നാലു ചുമരുകള്‍ക്ക് അപ്പുറം നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനില്‍ കൂടുതല്‍ ഊര്‍ജവും റിസള്‍ട്ടും ഉണ്ടാകുമെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നത്.

ആശുപത്രിയില്‍ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഭാരിച്ച തിരക്കുകള്‍ ഇടയിലും ഒരു ദിവസം മുഴുവന്‍ രാജേഷിനൊപ്പം സമയം ചിലവഴിച്ചു, ഡോക്ടര്‍മാരുടെ പാനലുമായി ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്.

ആര്‍ ശ്രീകണ്ഠന്‍ നായര്‍, കൃഷ്ണമൂര്‍ത്തി എസ്ആര്‍ എന്നിവരോടും തീരാത്ത നന്ദി. രാജേഷിന്റെ ക്ലാസ്സിലെ ചില സുഹൃത്തുക്കള്‍, മുന്‍പ് കൂടെ ജോലി ചെയ്തിരുന്നവരില്‍ ചിലരൊക്കെ ആശുപത്രിയില്‍ വരികയും പഴയ ഓര്‍മ്മകളിലേക്ക് അവനെ കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ എത്തിയത് മുതല്‍ ഇന്നുവരെയും ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ കുറച്ചു ദൈവ തുല്യരായ ആളുകളുണ്ട്, ഒപ്പം ചെറുതും വലുതുമായി ചികിത്സാ ചിലവുകള്‍ക്ക് അറിഞ്ഞു സഹായം നല്‍കിയ ചില വലിയ സുമനസ്സുകളുടെ കാരുണ്യത്തിന് മുന്നില്‍ പറയാന്‍ വാക്കുകളില്ല.

ഇത്രയും കാലം കൂടെ നിന്നവരോട്, ചേര്‍ത്ത് നിര്‍ത്തിയവരോട്, രാജേഷിന്റെ വിവരങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നവരോട്... ഇനിയും അവന്റെ യാത്രയില്‍ നിങ്ങള്‍ കൂടെ വേണം, അവനും അവന്റെ കൂടെയുള്ളവരും വീണു പോകാതെ താങ്ങി നിര്‍ത്താന്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യണം.. അറിഞ്ഞു ചെയ്യണം. അവന്‍ തിരിച്ചു വരും.. വന്നേ പറ്റൂ.. എപ്പോള്‍ എന്നത് ദൈവ നിശ്ചയം.. പ്രാര്‍ത്ഥനകള്‍ തുടരുക..?? പ്രതീക്ഷയുടെ വെളിച്ചം അകലെയല്ല.

Summary

Anchor Rajesh Keshav moved to Kerala. Friend pens a note and mentions Suresh Gopi for his valuable support.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com