'ചെല്ലുമ്പോള്‍ ഡാഡി ഉണ്ടാകുമെന്നാണ് കരുതിയത്...'; അവസാനത്തെ വിഡിയോ; വിങ്ങലോടെ സിന്ധു കൃഷ്ണ

ഇതുപോലൊരു വാര്‍ത്ത കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
Sindhu Krishna vlog
Sindhu Krishna vlog
Updated on
2 min read

കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ സിന്ധു കൃഷ്ണയുടെ പിതാവ് മരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. സിന്ധു കൃഷ്ണയുടേയും മക്കളുടേയും വ്‌ളോഗുകളിലൂടെ സിന്ധുവിന്റെ പിതാവ് എസ് രംഗനാഥനേയും മലയാളികള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ ആ വിയോഗം ആരാധകരിലും വേദനയുണ്ടാക്കുന്നതായിരുന്നു.

Sindhu Krishna vlog
'ഞാൻ മൈക്ക് കൊടുക്കുന്നില്ല, ട്രോളൻമാർക്ക് ചിലപ്പോൾ ഇവൾ തീറ്റ കൊടുക്കും'; ഭാര്യയെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

അച്ഛന്റെ മരണ ശേഷം ഹൃദയസ്പര്‍ശിയായ വ്‌ളോഗുമായി സിന്ധു എത്തിയിരിക്കുകയാണ്. അച്ഛന്റെ അവസാനത്തെ ദൃശ്യങ്ങള്‍ അടങ്ങിയ വ്‌ളോഗാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. തന്റെ അച്ഛന്റെ നിമിഷങ്ങള്‍ അവസാനമായിട്ടാകും താന്‍ പകര്‍ത്തുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് സിന്ധു പറയുന്നത്.

Sindhu Krishna vlog
'ഒന്നും മാറിയിട്ടില്ല'; ഐസി അംഗങ്ങള്‍ നടിയെ ബന്ധപ്പെട്ടിരുന്നോ?; ശക്തരുടെ കയ്യിലെ ഉപകരണമായി ഐസി മാറുന്നുവെന്ന് ഡബ്ല്യുസിസി

''എന്റെ ഡാഡിയുടെ അവസാനകാലത്തെ വിഷ്വലുകളുണ്ടെന്നതിനാലാണ് ഞാന്‍ ഈ വിഡിയോ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ വിഡിയോയാകുമെന്ന് അറിയാതെയായിരുന്നു ഞാനിത് ചിത്രീകരിച്ചത്. അദ്ദേഹത്തെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ കരുതുക. ദയവ് ചെയ്ത്, അനാവശ്യമായ നെഗറ്റീവ് കമന്റുകള്‍ പങ്കുവെക്കാതിരിക്കുക. ഒരു വ്യക്തിയുടെ ആത്മാവ് ഓര്‍മകളിലൂടെയാണ് ജീവിക്കുക. അദ്ദേഹത്തെ അങ്ങനെ ജീവിനോടെ നിലനിര്‍ത്താനാണ് ഞങ്ങളാഗ്രഹിക്കുന്നത്. അദ്ദേഹത്തെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ കരുതുക'' എന്ന് പറഞ്ഞാണ് സിന്ധു വ്‌ളോഗ് പങ്കുവച്ചിരിക്കുന്നത്. സിന്ധുവിന്റെ വാക്കുകളിലേക്ക്:

ഞായറാഴ്ച വൈകുന്നേരം അപ്പ്‌ലോഡ് ചെയ്യാന്‍ വച്ചിരുന്ന വിഡിയോയാണിത്. എന്റെ ഒരാഴ്ചത്തെ വിഷ്വലുകളായിരുന്നു. ശനിയാഴ്ചയെടുത്ത വിഡിയോയില്‍ ഡാഡിയ്ക്ക് സുഖമില്ലാതാകുന്നതും ആശുപത്രിയില്‍ കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും ഉണ്ട്. ചെറിയ ഫൂട്ടേജുകള്‍ മാത്രം. നമ്മള്‍ വിചാരിക്കുന്നത് പോലെയും പ്ലാന്‍ ചെയ്യുന്നത് പോലെയുമല്ലല്ലോ ജീവിതം. അപ്രതീക്ഷിതമായ പലതും സംഭവിച്ചു.

ഞായറാഴ്ച ഡാഡിയെ ആശുപത്രിയില്‍ കൊണ്ടു പോയപ്പോള്‍ ഇസിജിയൊക്കെ നോര്‍മലായിരുന്നു. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ഡാഡി മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും സിനിമ കണ്ട് ആസ്വദിക്കുന്ന ഡാഡിയുടെ വിഡിയോ ഡാഡിയുടെ ഹോം നഴ്‌സ് ആദി അയച്ചു തന്നിരുന്നു. ആദി എപ്പോഴും ഡാഡിയുടെ വിഡിയോയും വിവരങ്ങളും അയച്ചു തരാറുണ്ട്. അന്നും അയച്ചു തന്നു.

ഞങ്ങള്‍ താജില്‍ പോയതായിരുന്നു. വൈകുന്നേരമാണ് ഡാഡി കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് വിളിക്കുന്നത്. ആംബുലന്‍സ് വിളിക്കുമ്പോഴും ഡ്രൈവര്‍ ചെല്ലുമ്പോഴുമെല്ലാം അദ്ദേഹം ഓക്കെയാകും, ഞാന്‍ എത്തുമ്പോഴേക്കും ഡാഡി നോര്‍മലാകും എന്നായിരുന്നു. എപ്പോഴത്തേതും പോലെ തന്നെയാകുമെന്നാണ് കരുതിയത്. ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇതുപോലൊരു വാര്‍ത്ത കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കുഴപ്പമില്ല, എല്ലാം ഓക്കെയായി, അദ്ദേഹം എഴുന്നേറ്റു എന്ന് കേള്‍ക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്.

ചെറിയ ബുദ്ധിമുട്ടുകളേ ഉണ്ടായിരുന്നുള്ളൂ. നോര്‍മല്‍ ആയിരുന്നു. അപ്രതീക്ഷിതമായി ഡാഡി പോയി. ഡാഡി കുറച്ച് വിഷ്വലുകളാണ് ഇതിലുള്ളത്. ഡാഡി പോയി. ഇനി ഡാഡി വീട്ടില്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഒന്നും കാണില്ല. ഡാഡി ജീവിച്ചിരുന്നപ്പോള്‍ ഞാനെടുത്ത ഫൂട്ടേജുകളുള്ള വീഡിയോയാണിത്.

Summary

Sindhu Krishna shares last visuals of her father. Says she was expecting him to be normal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com