'ഒന്നും മാറിയിട്ടില്ല'; ഐസി അംഗങ്ങള്‍ നടിയെ ബന്ധപ്പെട്ടിരുന്നോ?; ശക്തരുടെ കയ്യിലെ ഉപകരണമായി ഐസി മാറുന്നുവെന്ന് ഡബ്ല്യുസിസി

ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോള്‍ ആ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നോ?
WCC , Ranjith
WCC on Ranjith case
Updated on
2 min read

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. ഹൈക്കോടതി റിപ്പോര്‍ട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്നാണ് ഡബ്ല്യുസിസി പറയുന്നത്. കുറ്റവാളിയുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നായിരിക്കുമെന്നും ഡബ്ല്യുസിസി ചോദിക്കുന്നു.

WCC , Ranjith
'ആ പെണ്ണിന് അഭിനയിക്കാന്‍ അറിയത്തില്ല, അവന്‍ പറഞ്ഞു വിട്ടു, അതിനാ...'; രഞ്ജിത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സജിത മഠത്തില്‍

ഐസി അംഗങ്ങള്‍ സെറ്റില്‍ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോള്‍ ആ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റില്‍ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങള്‍ എങ്ങനെ ഒരു ഐസിയെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നതെന്നും ഡബ്ല്യുസിസി പറയുന്നു.

WCC , Ranjith
'ഇയാളൊക്കെ എന്ത് തുലഞ്ഞ സാഹിത്യകാരനാണ് ?', മുകുന്ദനെതിരെ ജോയ് മാത്യു; നടന് ആള് മാറിപ്പോയതോ ?

ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള സമൂഹത്തില്‍ വീണ്ടും മറ്റൊരുയുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു. സംവിധായകന്‍ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോര്‍ട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? അതെ..പ്രവര്‍ത്തിക്കാത്ത ഒരു സംവിധാനത്തില്‍ നിന്ന്. വാര്‍ത്തകള്‍ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങള്‍ സെറ്റില്‍ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോള്‍ ആ പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റില്‍ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവര്‍ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങള്‍ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.

ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയില്‍ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാന്‍ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവര്‍ത്തന പരിപാടികള്‍ കമ്മിറ്റി ഗൗരവപൂര്‍വ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളില്‍ മാത്രം കൃത്യമാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!

IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തില്‍ നമ്മള്‍ കണ്ടത്.

അനീതിയും പീഡനവും തടയാനുള്ള യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പോഷ് നടപ്പാക്കാതിരുന്നാല്‍ . ശക്തരായവര്‍ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകള്‍ക്ക് അസ്വാസ്ഥ്യകരമായ തൊഴില്‍ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തില്‍ ആരെയും കാത്തു നില്‍ക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണല്‍ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തില്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

അതിജീവിതര്‍ അര്‍ഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല, സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തൊഴിലിടങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും. എന്നും #അവള്‍ക്കൊപ്പം !

Summary

WCC on director Ranjith getting arrested. Says IC is being controlled by powerful people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com