'ആ പെണ്ണിന് അഭിനയിക്കാന്‍ അറിയത്തില്ല, അവന്‍ പറഞ്ഞു വിട്ടു, അതിനാ...'; രഞ്ജിത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സജിത മഠത്തില്‍

ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും!
Ranjith, Sajitha Madathil
Ranjith, Sajitha Madathil
Updated on
1 min read

ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്ര പരാതികളില്‍ സിനിമാ ലോകം പാലിക്കുന്ന മൗനത്തിനെതിരെ നടി സജിത മഠത്തില്‍. യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആക്ഷേപഹാസ്യമായിട്ടായിരുന്നു സജിതയുടെ പ്രതികരണം.

Ranjith, Sajitha Madathil
'4000 കോടി മുടക്കിയിട്ട് ഇതാണോ ചെയ്തേ, ഇതിലും ഭേദം രാജമൗലിയാ!'; 'രാമായണ' കാരക്ടർ ടീസറിന് വിമർശനം

പരാതി കൊടുത്തവര്‍ എക്കാലത്തേക്കും പുറത്താകുമെന്നും പ്രതികളായ ചേട്ടന്മാര്‍ തിരികെ വന്ന് വീണ്ടും സിനിമ ചെയ്യുമെന്നും സജിത പറയുന്നു. ലൈംഗികാതിക്രമ കേസുകളില്‍ സംഘടനകള്‍ പതിവായി നടത്തുന്ന ന്യായീകരണങ്ങളെ ട്രോളുകളായിരുന്നു സജിത മഠത്തില്‍.

Ranjith, Sajitha Madathil
അധ്യാപകന്‍ കുട്ടിയോട് മോശമായി പെരുമാറി, ആരേയും അടിക്കാത്ത ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

''ചര്‍ച്ചയില്‍ പ്രമുഖര്‍: ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു, അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! ഞങ്ങള്‍ പുറത്താക്കിയല്ലോ. കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട. പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍, അതിനാ...അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല. പിന്നെ...അവള്‍ക്കൊപ്പം തന്നെ. പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും! കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്. കൂടെ നില്‍ക്കുന്നവരെ സിനിമ ലോകം കാണിക്കില്ല.'' എന്നാണ് കുറിപ്പ്.

അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ട രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യുവനടിയെ കാരവനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കിയിരുന്നു.

Summary

Sajitha Madathil slams those who supports Ranjith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com