'വ്യാജവാര്‍ത്ത'; ആശുപത്രിയില്‍ അല്ല, സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന് കളി കണ്ട് അമിതാഭ് ബച്ചന്‍, വിഡിയോ

ബച്ചന്‍ ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം വീക്ഷിക്കാനായി മുബൈയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു
സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന്ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം 
കാണുന്ന അമിതാഭ് ബച്ചന്‍
സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന്ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം കാണുന്ന അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാം
Updated on
1 min read

മുംബൈ: ആരോഗ്യനില മോശമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്‍ ആശുപത്രിയിലാണെന്നും കാലിലെ രക്തക്കുഴലുകളിലെ തടസം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്.

വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബച്ചന്‍ ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം വീക്ഷിക്കാനായി മുബൈയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ആരാധകന്‍ താരത്തോട് ആരോഗ്യ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ബച്ചന്‍ 'വ്യാജ വാര്‍ത്ത' എന്ന് മറുപടി നല്‍കുന്നതായാണ് വിഡിയോയില്‍ കാണാനാവുന്നത്. മകന്‍ അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാബ് ബച്ചന്‍ മത്സരം കാണാനെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന്ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം 
കാണുന്ന അമിതാഭ് ബച്ചന്‍
പാട്ടുപാടുന്നതിനിടെ ജാസി ​ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി കോളജ് പ്രിൻസിപ്പൽ; പ്രതിഷേധിച്ച് വേദി വിട്ട് ഗായകന്‍; വിഡിയോ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി മത്സരസമയത്ത് സംവദിക്കുന്ന ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ''സച്ചിനൊപ്പം സമയം ചിലവിടാനും അദ്ദേഹത്തിന്റെ ക്രിക്കറ്റിനെ കുറിച്ചുള്ള അമൂല്യമായ അറിവുകള്‍ കേള്‍ക്കാനും സാധിച്ച നല്ല വൈകുന്നേരം എന്നെഴുതിയാണ്''അമിതാഭ് ബച്ചന്‍ ചിത്രം പങ്കുവെച്ചത്.

അമിതാഭിനെ ആശുപത്രിയില്‍ മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നുമാണ് വെള്ളിയാഴ്ച വാര്‍ത്തകള്‍ പ്രചരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com