'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

സിറൈയിലെ അനിഷ്മയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു.
Anishma Anilkumar
Anishma Anilkumarഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഓഡിഷന്‍ വഴിയാണ് സിനിമയിലെത്തിയതെന്ന് നടി അനിഷ്മ അനില്‍കുമാര്‍. സിറൈ എന്ന തമിഴ് സിനിമയ്ക്ക് ശേഷം തമിഴകത്തും മലയാളത്തിലും ശ്രദ്ധ നേടിയ താരമാണ് അനിഷ്മ. ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കെന്‍ കരുണാസ് ചിത്രം യൂത്തിലും നടി പ്രധാനവേഷത്തിലെത്തിലുണ്ട്.

സിറൈയിലെ അനിഷ്മയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ നീലോത്തി എന്ന ​ഗാനവും ഏറെ ശ്രദ്ധ നേടി. തന്നെ ആളുകൾ നീലോത്തി എന്ന് വിളിക്കാറുണ്ടെന്ന് പറയുകയാണ് അനിഷ്മ ഇപ്പോൾ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

"ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല അങ്ങനെയൊരു പേര് ചേർത്ത് വിളിക്കുമെന്ന്. തീർച്ചയായും അത് ഭാ​ഗ്യം തന്നെയാണ്. ചെന്നൈയിൽ എവിടെ പോയാലും നീലോത്തി എന്ന് വിളിക്കാറുണ്ട്. കേൾക്കുമ്പോൾ വലിയ സന്തോഷം ആണ്. സ്വപ്നം കണ്ട ഒരു കാര്യം സംഭവിച്ചതിന്റെ സന്തോഷം.

Anishma Anilkumar
വീണ്ടും ഹിറ്റടിയ്ക്കാന്‍ യുവനിര; അരങ്ങില്‍ അര്‍ജുന്‍ അശോകനും ബാലുവും; 'മെല്‍കൗ പോണ്ടിച്ചേരി' വരുന്നു

സത്യത്തിൽ അതു പറഞ്ഞറിയിക്കാനാകില്ല. അത്ര മാത്രം സന്തോഷം തോന്നുന്നു. മലയാളത്തിൽ അഭിനയിക്കണമെന്ന് വലിയ ആ​ഗ്രഹം ആണ്. അഭിനയിച്ച മൂന്ന് സിനിമയും ഓഡിഷൻ വഴി തിരഞ്ഞെടുത്തതാണ്.

Anishma Anilkumar
നെഞ്ചിൽ മുയൽ ഒക്കെ ഉണ്ടല്ലോ! ഈസ്റ്റർ ആശംസകൾ നേർന്ന് മമ്മൂട്ടി

മലയാളത്തിൽ നിന്ന് നല്ല ഒരു വിളി വരുന്നതിന് കാത്തിരിക്കുന്നു".- അനിഷ്മ പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ അനിഷ്മ നസ്‌ലിൻ നായകനായെത്തിയ ഐ ആം കാതലൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

Summary

Cinema News: Anishma Anilkumar talks about Sirai movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com