

തെരഞ്ഞെടുപ്പ് രംഗത്ത് ഇത്തവണ സെലിബ്രിറ്റികളെ ഇറക്കുന്നതില്‍ മുന്നിലുള്ളത് എന്‍ഡിഎ മുന്നണിയിലെ ട്വന്റി-ട്വന്റിയാണ്. ബിഗ് ബോസ് വിന്നര്‍ അഖില്‍ മാരാര്‍ അടക്കമുള്ള താരങ്ങള്‍ ട്വന്റി-ട്വന്റിയ്ക്കായി മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിമാരായി പ്രഖ്യാപിച്ചിരുന്നു വീണ നായര്‍ക്കും ലക്ഷ്മി പ്രിയയ്ക്കും വോട്ട് ഇല്ലാത്തതിനാല്‍ പിന്മാറേണ്ടി വന്നുവെങ്കിലും പകരം ആളെ കണ്ടെത്തിയിട്ടുണ്ട് ട്വന്റി-ട്വന്റി.
ട്വന്റി-ട്വന്റിയുടെ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി നടി അഞ്ജലി നായര്‍ ആണ്. പ്രചരണത്തിന്റെ തിരക്കുകളിലാണ് താരം. വോട്ടര്‍മാരെ നേരില്‍ കണ്ടും സോഷ്യല്‍ മീഡിയ വഴിയുമൊക്കെ അഞ്ജലി നായരുടെ പ്രചരണം തകര്‍ക്കുകയാണ്. ഇതിനിടെ വോട്ട് ചോദിച്ചെത്തിയ അഞ്ജലി നായരും യുവാവും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാനെത്തിയ യുവാക്കളോട് വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയതായിരുന്നു താരം. സ്ഥാനാര്‍ത്ഥി-വോട്ടര്‍ കൂടിക്കാഴ്ച അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ വോട്ടര്‍ക്ക് പരിചയപ്പെടുത്തുന്നതിനിടെ ദൃശ്യം കണ്ടിട്ടുണ്ടോ എന്ന് അഞ്ജലി ചോദിച്ചു. മോഹന്‍ലാലിനെ കൂടെ നിന്ന് ചതിച്ചില്ലേ എന്നായിരുന്നു യുവാവിന്റെ മറുപടി. ജീവിതത്തില്‍ ചതിക്കില്ലെന്നായിരുന്നു അഞ്ജലിയുടെ മറുപടി.
പിന്നാലെ താന്‍ ഒപ്പത്തില്‍ ലാലേട്ടന്റെ അനിയത്തിയാണ്. പുലിമുരുകനില്‍ ലാലേട്ടന്റെ അമ്മയാണ്. ലൈല ഓ ലൈലയില്‍ ലാലേട്ടന്റെ കൂടെയാണ് എന്നെല്ലാം പറയുന്നുണ്ട് അഞ്ജലി. ഇതോടെ ദൃശ്യം ത്രീയുടെ ക്ലൈമാക്‌സ് പറഞ്ഞു തരുമോ? എന്നാല്‍ വോട്ട് ചെയ്യാം എന്നായി യുവാക്കള്‍. അതേസമയം, വോട്ട് ചെയ്താല്‍ ഗ്രൗണ്ട് സെറ്റാക്കി തരാം എന്നും അഞ്ജലി പറയുന്നുണ്ട്.
വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. താരത്തെ അനുകൂലിച്ചും പരിഹസിച്ചുമെല്ലാം കമന്റുകളെത്തുന്നുണ്ട്. 'വോട്ട് ചോദിക്കാന്‍ പോയിട്ട് പറയുകയാ ഞാന്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നു ,കഷ്ടം, അര്‍ഹിക്കുന്നവര്‍ക്ക് മാത്രം മര്യാദയും ആദരവും കൊടുത്താല്‍ മതിയാകും, ഇത് പോലുള്ള വര്‍ഗീയ വിശപ്പാമ്പുകള്‍ അടുത്ത് വന്നാല്‍ തന്നെ ഒരു നാലടി മാറി നിന്നാല്‍ തന്നെ മതിയാകും, പരസ്പരം ബഹുമാനിക്കുക എന്നത് കുടുംബത്തീന്ന് വരണ.. അത് ഏതു മതമോ രാഷ്ട്രീയമോ ആയാലും.' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates