ഇതായിരുന്നു ഞങ്ങളുടെ യാത്ര, സുശാന്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് അന്‍കിത; വിഡിയോ

സുശാന്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരത്തിന്റെ മുന്‍ കാമുകി അന്‍കിത ലോഖന്‍ഡെ പങ്കുവെച്ചത്
അൻകിത പങ്കുവെച്ച വിഡിയോയിൽ നിന്ന്
അൻകിത പങ്കുവെച്ച വിഡിയോയിൽ നിന്ന്
Updated on
1 min read

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. പ്രിയ താരത്തെ ഓര്‍മിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സുശാന്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരത്തിന്റെ മുന്‍ കാമുകി അന്‍കിത ലോഖന്‍ഡെ പങ്കുവെച്ചത്. 

ഇതായിരുന്നു ഞങ്ങളുടെ യാത്ര, പിന്നെ നമുക്ക് കാണാം- എന്ന അടിക്കുറിപ്പിലാണ് അന്‍കിത വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ചുപോയ യാത്രകളിലേയും ആഘോഷിച്ച ദിനങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ താരം വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ടിവി ഷോയിലൂടെ മത്സരാര്‍ത്ഥിയായി എത്തിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആറ് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. 2016 ലാണ് ഇവര്‍ വേര്‍പിരിയുന്നത്. 

കഴിഞ്ഞ വര്‍ഷം മുംബൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്കാണ് ബോളിവുഡ് സിനിമാലോകം സാക്ഷിയായത്. പിന്നീട് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം മയക്കുമരുന്നു കേസിലാണ് ചെന്നവസാനിച്ചത്. തുടര്‍ന്ന് താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റിലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com