'പ്രശ്നങ്ങൾ തുറന്നു പറയുക എന്നതാണ് ആദ്യപടി; സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണം', ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്ന ബെൻ

നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമുള്ള കാര്യമല്ല. ഈ പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്.
Anna Ben
അന്ന ബെൻഎക്സ്പ്രസ്/ടിപി സൂരജ്
Updated on
1 min read

യുവതാരങ്ങളിൽ ശ്രദ്ധേയായ നടിയാണ് അന്ന ബെൻ. ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ അരങ്ങേറി കഴിഞ്ഞു അന്ന. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

സ്ത്രീയായാലും പുരുഷനായാലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമുണ്ടാകണമെന്ന് അന്ന പറഞ്ഞു. "സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം. - അന്ന പറഞ്ഞു.

"ഇൻഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാൾ നല്ലത്, സുരക്ഷിതമായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ്. അതിന് ശ്രമം ആവശ്യമാണ്, നിർഭാഗ്യവശാൽ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. ഇത് നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമുള്ള കാര്യമല്ല. ഈ പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്.

മാറ്റത്തിലേക്കുള്ള ആദ്യപടി ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ്. അത് ഇമേജിനെ കളങ്കപ്പെടുത്തുന്നുവെങ്കിൽ, അങ്ങനെയാകട്ടെ. മാറ്റം സംഭവിക്കുന്നത് അങ്ങനെയാണ്". താൻ ഔദ്യോ​ഗികമായി ഡബ്ല്യുസിസിയിൽ അം​ഗമല്ലെന്നും അന്ന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pma salam
Ben Shelton, of the United States, returns the ball to Frances Tiafoe, of the United States, during the men's singles semifinals of the U.S. Open tennis championships
Shweta Menon
Anna Rajan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com