

ആറ്റുകാൽ പൊങ്കാലയിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടി അന്ന രേഷ്മ രാജൻ. ആദ്യമായാണ് പൊങ്കാല ഇടാൻ വരുന്നതെന്നും ഒരുപാട് വർഷങ്ങളായി ആഗ്രഹമുണ്ടെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറഞ്ഞു. "കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല.
ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റീവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ".- അന്ന പറഞ്ഞു.
അന്നയെ കൂടാതെ നടിമാരായ ചിപ്പി, ആനി, അദിതി രവി തുടങ്ങിയവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയാണ് അന്ന രാജൻ. ഇപ്പോൾ ഉദ്ഘാടന പരിപാടികളിലും വളരെ സജീവമാണ് അന്ന.
നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഈ വർഷവും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. രാവിലെ 9.45 ന് അടുപ്പുവെട്ടോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates