'ഇതാര്, കുഞ്ഞിപ്പുഴുവോ?'; ഡാൻസ് വിഡിയോയുമായി അ‌ന്ന രാജൻ

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്
ANNA RAJAN
അ‌ന്ന രാജൻവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് അന്ന രാജൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് അന്നയുടെ ഡാൻസ് വിഡിയോ ആണ്.

ഫ്ളോറൽ സ്കിൻഫിറ്റ് ഡ്രസ്സ് അണിഞ്ഞ് പാട്ടിന് ചുവടുവെക്കുകയാണ് താരം. സ്ത്രീ 2 എന്ന സിനിമയിലെ 'ആജ് കി രാത് മസാ' എന്ന പാട്ടിനോടൊപ്പമാണ് അന്നയുടെ നൃത്തം. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്‌മലാണ് അന്നയുടെ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. 'ഇതാര് കുഞ്ഞിപ്പുഴുവോ?', 'പെണ്ണേ, നീയും നിർത്തിക്കോ', 'നോ റ്റു തമന്ന, യെസ് റ്റു അന്ന' എന്നിങ്ങനെയാണ് കമന്റുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുൻപ് ഒരു ഡാൻസ് വിഡിയോയുമായി അന്ന എത്തിയിരുന്നു. വിഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അന്ന രാജൻ അഭ്യർഥിച്ചിരുന്നു. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്നു വച്ച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com