'എക്‌സ്ട്രാ ഫിറ്റിങ്' എടുത്തുമാറ്റിയതല്ല, കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് മറുപടിയുമായി അന്ന രാജന്‍

ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി വെളിപ്പെടുത്തി. തന്റെ ശരീര വണ്ണത്തെ ബന്ധപ്പെടുത്തി കണ്ടന്റ് ഉണ്ടാക്കുന്ന യൂട്യൂബര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ പേജുകള്‍ക്കും നടി ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്.
Anna Rajan
Anna Rajaninstagram
Updated on
1 min read

ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അന്ന രേഷ്മ രാജന്‍. ഉദ്ഘാടനവേളകളില്‍ കാണാറുള്ള ശരീര വലുപ്പം കുറഞ്ഞതിനെപ്പറ്റിയുള്ള ആളുകളുടെ പരിഹാസ കമന്റുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് താരം പ്രതികരിച്ചത്. ഇത് 'എക്‌സ്ട്രാ ഫിറ്റിങ്' എടുത്തുമാറ്റിയതല്ലെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നും അവര്‍ വ്യക്തമാക്കി. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായിരുന്നു താനെന്നും നടി വെളിപ്പെടുത്തി. തന്റെ ശരീര വണ്ണത്തെ ബന്ധപ്പെടുത്തി കണ്ടന്റ് ഉണ്ടാക്കുന്ന യൂട്യൂബര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ പേജുകള്‍ക്കും നടി ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്.

Anna Rajan
'കാമിയോ കൊള്ളാം, ലോകയുടെ അത്ര പോരാ!' ബോളിവുഡിലെ അടുത്ത 500 കോടി ആകുമോ 'ഥമ്മ'? എക്സിലെ ആ​ദ്യ പ്രതികരണങ്ങൾ

സുഹൃത്തുക്കളേ, ഞാന്‍ എക്‌സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാന്‍ മറന്നതല്ല - എന്റെ ഭാരം കുറയ്ക്കാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ചു. ഇപ്പോള്‍ എന്റെ വണ്ണം കുറഞ്ഞു. എനിക്കിപ്പോള്‍ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യകരമായതായി തോന്നുന്നു. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ, ഞാന്‍ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്. തടികുറച്ചപ്പോള്‍ എനിക്ക് മുമ്പത്തേക്കാള്‍ ചെറുപ്പമായതുപോലെ തോന്നുന്നു. ഇപ്പോള്‍ ഏറെ ആത്മവിശ്വാസം തോന്നുന്നു എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും.

Anna Rajan
'ഞാൻ നിങ്ങൾക്ക് ചാരായമല്ല തന്നത്, കള്ളു കുടിയൻമാരെപ്പോലെ ഡാൻസ് കളിക്കരുത്'; ക്ഷുഭിതനായി മാരി സെൽവരാജ്

ഇപ്പോഴും ഞാന്‍ എന്റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞാന്‍ എക്‌സ്ട്രാ ഫിറ്റിങ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്റുകള്‍ കാണാറുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന യഥാര്‍ഥ ഞാന്‍. ഒടുവില്‍, ഞാന്‍ അത് നേടി.

എല്ലാ യൂട്യൂബര്‍മാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും, ഞാന്‍ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാല്‍ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക -പക്ഷേ അത് ദയയുള്ളതായിരിക്കട്ടെ.'' അന്ന രാജന്‍ കുറിച്ചു.

'ലിച്ചി' എന്ന വിളിപ്പേരില്‍ പ്രശസ്തയായ നടി അന്ന രാജന്‍ ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അന്ന രാജന്‍ ഉദ്ഘാടന വേദികളില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോകളോ ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് കമന്റ് ബോക്‌സുകളില്‍ നിറയാറുള്ളത്. വസ്ത്രത്തിന്റെ 'ഫിറ്റിങ്' സംബന്ധിച്ചും, 'ശരീരത്തെ എടുത്തു കാണിക്കുന്നു' എന്ന രീതിയിലുള്ളതുമായ വിമര്‍ശനങ്ങളാണ് കൂടുതലും. ഈ കമന്റുകള്‍ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്ക് മാറാറുമുണ്ട്.

Summary

Anna Reshma Rajan Opens Up About Weight Loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com