'കാലില്‍ വീണ് മാപ്പ് ചോദിക്കാം'; തമന്നയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ അന്നു കപൂര്‍

അവള്‍ക്ക് എത്ര വയസുണ്ടാകും? 28-30? എന്റെ മക്കള്‍ക്ക് ആ പ്രായമാണ്
Annu Kapoor about Tamannah
Annu Kapoor about Tamannahഇന്‍‌സ്റ്റഗ്രാം
Updated on
1 min read

തമന്നയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ അന്നു കപൂര്‍. പോയ വര്‍ഷം നല്‍കിയൊരു അഭിമുഖത്തില്‍ തമന്നയുടെ 'ആജ് കി രാത്ത്' പാട്ടിനെക്കുറിച്ച് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് അന്നു കപൂറിനെ വിവാദ നായകനാക്കിയത്. എന്നാല്‍ താന്‍ ദുരുദ്ദേശത്തോടെയല്ല അത് പറഞ്ഞതെന്നും വേണമെങ്കില്‍ തമന്നയുടെ കാലില്‍ വീഴാന്‍ തയ്യാറാണെന്നുമാണ് അന്നു കപൂര്‍ പറയുന്നത്.

Annu Kapoor about Tamannah
നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി, സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണന്‍

പോയ വര്‍ഷം തനിക്ക് അമേരിക്കയില്‍ ഒരു ഷോ ഉണ്ടായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കായി നല്ലൊരു പാട്ട് ഇടാന്‍ പറഞ്ഞു. അങ്ങനെ അവര്‍ ആജ് കി രാത്ത് പാട്ട് ഇട്ടു. ഹിറ്റ് പാട്ടാണെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ അവരോട് വിഡിയോ കാണിച്ചു തരാന്‍ പറഞ്ഞു. വിഡിയോ കണ്ടപ്പോള്‍ തമന്ന നന്നായി ഡാന്‍സ് ചെയ്യുന്നതായി തോന്നിയെന്നും അന്നു കപൂര്‍ പറയുന്നു.

Annu Kapoor about Tamannah
നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി, സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണന്‍

''ചിലര്‍ എന്നെ അതിന്റെ പേരില്‍ അസഭ്യം പറഞ്ഞു. ചിലര്‍ പറഞ്ഞു ഇംഗ്ലീഷില്‍ മില്‍ക്കി ബ്യൂട്ടി എന്ന് പറയാറുണ്ടെന്ന്. അത് കുഴപ്പമില്ല. പക്ഷെ ഹിന്ദിയില്‍ പറഞ്ഞാല്‍ പ്രശ്‌നമാകും. സ്വന്തം ഭാഷയിലാണ് പ്രശ്‌നം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ആര്‍ക്കും പ്രശ്‌നമില്ല. അവള്‍ക്ക് എത്ര വയസുണ്ടാകും? 28-30? എന്റെ മക്കള്‍ക്ക് ആ പ്രായമാണ്.'' അന്നു കപൂര്‍ പറയുന്നു.

''അവര്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞെന്ന് സമ്മതിക്കും. ഞാന്‍ പറഞ്ഞതാണ്, നിങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ കാലില്‍ വീഴാം. ഒരു 71 കാരന്‍ കാലില്‍ വീണാല്‍ അവരെന്താകും പറയുക? ഞാന്‍ ദുരുദ്ദേശത്തോടെയല്ല അതൊന്നും പറഞ്ഞത്'' എന്നും അദ്ദേഹം പറയുന്നു. ശുഭാങ്കര്‍ മിശ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തമന്നയെക്കുറിച്ച് അന്നു കപൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പാല്‍ പോലെയുള്ള ശരീരമെന്നായിരുന്നു തമന്നയെക്കുറിച്ച് നടന്‍ പറഞ്ഞത്.

Summary

Annu Kapoor on his controversial remark about Tamannah. Says he is ready to touch her feet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com