

കിളി പറത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ സൃഷ്ടിച്ച് ശ്രദ്ധേയമായ ആന്റണി വർഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം 'അജഗജാന്തരം' റിലീസിനൊരുങ്ങുന്നു. ഡിസൈൻ വൈവിധ്യത്തിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും, ഇതുവരെയുള്ള എല്ലാ പോസ്റ്ററുകളും ശ്രദ്ധേയമായത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും വൈറലായി കഴിഞ്ഞു. പോസ്റ്ററുകളിൽ ആനയുടെ ആകൃതിയിൽ കഥാപാത്രങ്ങളുടെ സ്വഭാവം അതേപടി നിലനിർത്തിക്കൊണ്ട്, പ്രധാന കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതാണ് പുതിയ പോസ്റ്റർ.
പൂരപ്പറമ്പും, ആൾക്കൂട്ടങ്ങളും ആനയും ഉൾപ്പെട്ട രാത്രികാല ദൃശ്യങ്ങളാണ് ചിത്രത്തിൽ ഏറെയും. അമൽ ജോസ് ആണ് അജഗജാന്തരത്തിന്റെ ടൈറ്റിൽ ആൻഡ് പോസ്റ്റർ ഡിസൈൻ കൈകാര്യം ചെയ്യുന്നത്. സിനിമ ഭൂരിഭാഗവും നടക്കുന്നത് രാത്രിയിലായതിനാൽ സംവിധായകന്റെ നിർദ്ദേശാനുസരണമാണ് അമൽ പോസ്റ്ററുകൾ തയാറാക്കിയത്.
'അജഗജാന്തരം' മെയ് 28-നാണ് റിലീസ് ചെയ്യുന്നത്. മുൻപ് കോവിഡ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ പ്രദർശനം ആരംഭിച്ച സാഹചര്യത്തിൽ റിലീസിന് തയാറെടുത്തിരുന്നെങ്കിലും സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ റീലീസ് മാറ്റി വയ്‌ക്കുകയായിരുന്നു.
'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം. ആന്റണി വർഗ്ഗീസിനെ കൂടാതെ അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കൾ കൂടിയായ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ ഒരുക്കിയത്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ് ഹെയിൻസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates