'എന്ത് ഉണ്ടായിട്ടെന്താ, പെപ്പെ അല്ലേ നായകന്‍'; പരിഹസിച്ചവന് പെപ്പെയുടെ മറുപടി; ഓഫ് സ്‌ക്രീനില്‍ ഇടിയില്ല, 'പൂക്കി വൈബ്'!

മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
Antony Varghese Pepe
Antony Varghese Pepeഇന്‍സ്റ്റഗ്രാം
Updated on
1 min read

നെഗറ്റീവ് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. തന്റെ പുതിയ സിനിമയുടെ അപ്പ്‌ഡേറ്റ് പങ്കുവെക്കവെയാണ് ഒരാള്‍ പെപ്പെയുടെ പോസ്റ്റിന് താഴെ അപമാനിക്കാനെത്തുന്നത്. സ്‌ക്രീനില്‍ ആക്ഷന്‍ ഹീറോയായ പെപ്പെ പക്ഷെ തന്റെ ഓഫ് സ്‌ക്രീനിലെ സരസതയോടെയാണ് കമന്റിനെ നേരിട്ടത്. പെപ്പെയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Antony Varghese Pepe
എന്റെ നവാസ് പൂര്‍ണ ആരോഗ്യവനാണെന്നാണ് കരുതിയത്, സൂചനകളുണ്ടായിട്ടും അവന്‍ ശ്രദ്ധക്കുറവ് കാണിച്ചു; ഉള്ളുനീറി നിയാസ്

പെപ്പെയുടെ പുതിയ സിനിമയാണ് കാട്ടാളന്‍. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത് അജനീഷ് ലോക്‌നാഥ് ആണ്. കാന്താര, മഹാരാജ, കിര്‍ക്ക് പാര്‍ട്ടി, അവനെ ശ്രീമന്‍നാരായണ തുടങ്ങിയ സിനിമകളുടെ സംഗീതം അജനീഷ് ആയിരുന്നു. ആ സന്തോഷ വാര്‍ത്ത പങ്കുവെക്കുന്നതായിരുന്നു പെപ്പെയുടെ പോസ്റ്റ്.

Antony Varghese Pepe
'കൂലി' പവർ ഹൗസ് അല്ല, പവർ കട്ട്; റിവ്യൂ | Coolie Review

എന്നാല്‍ പിന്നാലെ ഒരാള്‍ പരിഹാസ കമന്റുമായി എത്തുകയായിരുന്നു. 'എന്ത് ഉണ്ടായിട്ട് എന്ത് കാര്യം? പെപ്പെ അല്ലേ നായകന്‍' എന്നായിരുന്നു കമന്റ്. പിന്നാലെ പെപ്പെ മറുപടിയുമായി എത്തി. പരിഹാസത്തെ വളരെ പോസിറ്റീവായിട്ടാണ് പെപ്പെ നേരിടുന്നത്. വെല്ലുവിളിക്കാനോ വായടപ്പിക്കാനോ പെപ്പെ ശ്രമിച്ചില്ല. പകരം 'അളിയാ എന്താ അങ്ങനൊരു ടോക്ക്. തുടങ്ങിയതല്ലേ ഉള്ളൂ. എല്ലാം സെറ്റാവും' എന്നായിരുന്നു പെപ്പെയുടെ മറുപടി.

പിന്നാലെ പെപ്പെയെ പിന്തുണച്ച് നരിവധി പേരാണ് എത്തിയത്. 'നിങ്ങടെ ഇടി ഉണ്ടേല്‍ നമ്മള്‍ കേറും. ഇന്‍സള്‍ട്ട് ആണ് മുരളി ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്, ഇതിനുള്ള മറുപടിയായിരിക്കും മച്ചാന്റെ കാട്ടാളനിലെ ആദ്യ പഞ്ച്' എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

മാര്‍ക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടാളന്‍. നവാഗതനായ പോള്‍ വര്‍ഗീസ് ആണ് സിനിമയുടെ സംവിധാനം. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത് കൊച്ച കെംബഡിയാണ്. ബാഹബുലി 2, ജവാന്‍, ബാഗി 2, ഓങ്ബാക്ക് 2 തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ കൊറിയോഗ്രാഫറാണ് ഇദ്ദേഹം.

Summary

Antony Varghese Pepe gives reply to an insulting comment in a hilarious way.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com