'എന്റെ അച്ഛനല്ലേ ഇരിക്കുന്നത്, നിന്റെ അച്ഛനല്ലല്ലോ...?'; വ്‌ളോഗര്‍ക്ക് അനുമോളുടെ മാസ് മറുപടി

മറ്റുള്ളവരുടെ സന്തോഷം എന്തിനാ ഇങ്ങനെ നശിപ്പിക്കുന്നത് എന്നാണ് നടി സ്വാസിക നല്‍കിയ മറുപടി
Anumol
Anumol
Updated on
1 min read

ഈയ്യടുത്താണ് നടിയും ബിഗ് ബോസ് താരവുമായ അനുമോള്‍ വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേഷ് ആണ് വരന്‍. വിവാഹത്തിന്റേയും റിസപ്ഷന്റേയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ വരനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വിവരങ്ങളെല്ലാം വിവാഹം കഴിയുന്നത് വരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു അനുമോള്‍.

ഇതിനിടെ വിവാഹത്തിനെടുത്ത കുടുംബ ചിത്രത്തിനെതിരെ ചിലര്‍ വിമര്‍ശനവുമായെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ അനുമോളുടെ അച്ഛന്‍ ഇരുന്ന രീതിയ്‌ക്കെതിരെയാണ് വ്‌ളോഗര്‍ അമീര്‍ വിമര്‍ശനവുമായെത്തിയത്. ഇതിന് അനുമോള്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

''അനുമോളുടെ ഈ കുടുംബ ചിത്രത്തില്‍ അച്ഛന്‍ കയറി ഇങ്ങനെ നടുക്ക് കാലിന്മേല്‍ കാലും വച്ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നുന്നു. പിതൃമേധാവിത്വത്തിന്റെ അടയാളമായിട്ടല്ലേ ഈ കാണിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ? സാധാരണ ഫാമിലി ഫങ്ഷനൊക്കെ നടക്കുമ്പോള്‍ എല്ലാവരും തുല്യരായി ഇരുന്നല്ലേ ഫോട്ടോയെടുക്കുക. പിന്നെ അനുമോളെ പോലെയുള്ളവര്‍ക്ക് അറിയില്ലല്ലോ പാട്രിയാര്‍ക്കി എന്താണെന്നും അത് സമൂഹത്തിന് കേടാണെന്നും. അങ്ങനെയുള്ള കാര്യങ്ങളൊന്നും അനുമോള്‍ക്ക് അറിയത്തില്ല. അനുമോള്‍ക്ക് കുറച്ച് കരഞ്ഞ് മെഴുകി എങ്ങനെയെങ്കിലും കുറച്ച് പൈസയുണ്ടാക്കണം. വിവരമില്ലാത്ത ആള്‍ക്കാരാണ്. ബുദ്ധിമോശമായി കണ്ട് വിട്ടേക്കാം'' എന്നായിരുന്നു അമീറിന്റെ വിമര്‍ശനം.

പിന്നാലെ അനുമോള്‍ മറുപടിയുമായെത്തി. ''എന്റെ അച്ഛന്‍ അല്ലേ ഇരിക്കുന്നത്. നിന്റെ അച്ഛന്‍ ഒന്നുമല്ലല്ലോ കയറി ഇരിക്കുന്നത്.'' എന്നായിരുന്നു അനുമോളുടെ മറുപടി. പിന്നാലെ അനുമോള്‍ക്ക് കയ്യടിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. ''നിങ്ങള്‍ക്ക് ഒന്നും ഒരു ജോലിയും ഇല്ലാല്ലേ. മറ്റുള്ളവരുടെ സന്തോഷം എന്തിനാ ഇങ്ങനെ നശിപ്പിക്കുന്നത്'' എന്നാണ് നടി സ്വാസിക നല്‍കിയ മറുപടി.

'അനുമോളുടെ അച്ഛന്‍ അവിടെ ഇരിക്കുകയോ കിടക്കുകയോ ഡാന്‍സ് കളിക്കുകയോ ചെയ്യട്ടെ. നിനക്കെന്താ പ്രശ്‌നം. നീ നിന്റെ വീട്ടിലെ ഇങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരെ, കഷ്ടം തന്നെ കണ്ടിട്ട് എഡ്യൂക്കേറ്റഡ് ആണ് ചേട്ടന്‍ പക്ഷെ അസ്സല്‍ അയല്‍ക്കൂട്ടം, അതിനു ഇയാളുടെ അച്ഛനെ പിടിച്ചു അവിടെ ഇരുത്തിയില്ലല്ലോ. ഇത്രക്ക് ബുദ്ധിമുട്ട് തോന്നാന്‍. കഷ്ടം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Anumol
'സിനിമയിലെ അഡള്‍ട്ട് കണ്ടന്റിനേക്കാള്‍ അശ്ലീലം തിയേറ്റിലെ ശബ്ദം'; 'ടോക്സിക്' കണ്ട ദുരനുഭവം പങ്കിട്ട് സൗഭാഗ്യ
Anumol
'സ്‌ക്രിപ്റ്റില്‍ കരയണം എന്ന് മാത്രം, എങ്ങനെ കരയണമെന്ന് നിവിനോട് പറഞ്ഞിരുന്നില്ല'; ഉള്ള് പൊള്ളിച്ച രംഗത്തെപ്പറ്റി ഗിരീഷ് എഡി
Anumol
കൂടെ നിന്നവരുടെ വൈബ് മാറി, അവരുടെ ഓവര്‍ അമ്പീഷന്‍ നമ്മുടെ ബാധ്യത; അതിന് വേറെ വല്ലയിടത്തും പോട്ടെ: ഗിരീഷ് എഡി
Summary

Anumol gives reply to a vlogger who criticised her family photo and father sitting in the middle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com