

തന്റെ പ്രകടനം കൊണ്ടും വേറിട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടേയും കയ്യടി നേടിയിട്ടുള്ള നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അനുമോള്‍. താരത്തിന്റെ യാത്രകളും മറ്റുമുള്ള വ്‌ളോഗുകള്‍ ശ്രദ്ധ നേടാറുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ് അനുമോള്‍.
ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട ചിത്രങ്ങളുടെ കമന്റ് ബോക്‌സിലായിരുന്നു ഒരാള്‍ പരിഹാസവുമായി എത്തിയത്. അയാളെ തിരിച്ച് പരിഹസിച്ച് വായടപ്പിച്ചിരിക്കുകയാണ് അനുമോള്‍.
സാരിയണിഞ്ഞുള്ള തന്റെ ചിത്രങ്ങളാണ് അനുമോള്‍ പങ്കിട്ടത്. പിന്നാലെ ഒരാള്‍ താരത്തെ കളിയാക്കുന്ന കമന്റുമായി എത്തുകയായിരുന്നു. 'ഇപ്പോഴും സിനിമ ഇല്ല, അല്ലേ?' എന്നായിരുന്നു കമന്റ്. അതിന് അതേ ഭാഷയില്‍ തന്നെ അനു മറുപടിയും നല്‍കി. ''ഇല്ല്യാ പട്ടിണിയാ. ഒരു സിനിമ പ്രൊഡ്യൂസ് ചെയ്ത് സഹായിക്കുന്നുവോ?'' എന്നായിരുന്നു അനുമോളുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്.
അതേസമയം നിരവധി പേരാണ് താരത്തിന്റെ പ്രകടനങ്ങളെ അഭിനന്ദിച്ചെത്തുന്നത്. ഈയ്യടുത്തിറങ്ങിയ ഹാര്‍ട്ട്ബീറ്റ് പരമ്പരിലെ രതി എന്ന കഥാപാത്രമായുള്ള അനുമോളുടെ പ്രകടനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. ''നിങ്ങള്‍ രതിയ്ക്ക് ജീവന്‍ കൊടുക്കുന്നത് കാണുകയെന്നത് സന്തോഷം നല്‍കുന്നൊരു കാഴ്ചയായിരുന്നു. ഈ സമ്മാനത്തിന് നന്ദി'' എന്നായിരുന്നു ഒരാളുടെ കമന്റ്.
ജിയോ ഹോട്ട്‌സ്റ്റാറിന്റെ പുതിയ തമിഴ് സീരീസാണ് ഹാര്‍ട്ട്ബീറ്റ്. അനുമോള്‍ക്കൊപ്പം ദീപ ബാലു, ചാരുകേശ്, അമിത് ഭാര്‍ഘവ്, യോഗാലക്ഷ്മി, ആര്‍ജി റാം, ശര്‍മിള ഥാപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീരീസിന്റെ രണ്ടാം സീസണ്‍ ഈയ്യടുത്തിറങ്ങിയത്.
Anumol gives befitting reply to a fan who tried to insult her.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates