ടാ​ഗോറായി അനുപം ഖേറിന്റെ വേഷപ്പകർച്ച; അമ്പരന്ന് ആരാധകർ

പുതിയ ചിത്രത്തിൽ രവീന്ദ്ര നാഥ് ടാ​ഗോറിന്റെ വേഷത്തിൽ താൻ എത്തുമെന്നാണ് താരം വ്യക്തമാക്കിയത്
ടാ​ഗോറായി അനുപം ഖേർ, അനുപം ഖേർ ടാ​ഗോറിന്റെ ചിത്രത്തിനരികെ/ ഇൻസ്റ്റ​ഗ്രാം
ടാ​ഗോറായി അനുപം ഖേർ, അനുപം ഖേർ ടാ​ഗോറിന്റെ ചിത്രത്തിനരികെ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനുപം ഖേർ. താരത്തിന്റെ പ്രകടനം സിനിമാ പ്രേമികളുടെ മനം കവരാറുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് അനുപം ഖർ പങ്കുവച്ച പോസ്റ്റാണ്. പുതിയ ചിത്രത്തിൽ രവീന്ദ്ര നാഥ് ടാ​ഗോറിന്റെ വേഷത്തിൽ താൻ എത്തുമെന്നാണ് താരം വ്യക്തമാക്കിയത്. 

ടാ​ഗോറിന്റെ ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് അനുപം ഖേറിന്റെ പ്രഖ്യാപനം. താരത്തിന്റെ കരിയറിലെ 538-ാമത്തെ ചിത്രമാണ് ഇത്. ടാ​ഗോറിനെ പോലെ താടിയും മുടിയും നീട്ടിവളർത്തിയ ലുക്കിലാണ് അനുപം ഖേർ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അനുപം ഖേർ അറിയിച്ചു.

ചിത്രം ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ ടാ​ഗോർ മുന്നിൽ നിൽക്കുന്നപോലെയുണ്ട് എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ചിത്രം കണ്ടിട്ട് അനുപം ഖേർ ആണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ചിലർ കുറിച്ചു. 

അനുരാ​ഗ് ബാസു ഒരുക്കുന്ന ആന്തോളജി ചിത്രം 'മെട്രോ ഇൻ ദിനോ'യാണ് അനുപം ഖേറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ആദിത്യ റോയ് കപൂർ, സാറാ അലി ഖാൻ, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com