'സ്നേഹവും വിനയവുമുള്ള ഒരാൾ, അതിയായ സന്തോഷം'; സായ് പല്ലവിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് അനുപം ഖേർ

അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് എനിക്കറിയാം.
Anupam Kher, Sai Pallavi
Anupam Kher, Sai Pallaviഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ നടി സായ് പല്ലവിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ അനുപം ഖേര്‍. നിഷ്‌കളങ്കതയും സ്‌നേഹവും മര്യാദയുമുള്ള വ്യക്തിയാണ് സായ് പല്ലവിയെന്ന് അനുപം ഖേര്‍ ഇൻസ്റ്റ​ഗ്രാം കുറിച്ചു. സായ് പല്ലവിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് നടൻ‌ കുറിപ്പ് പങ്കുവച്ചത്.

"ഒരു പ്രത്യേക കണ്ടുമുട്ടല്‍. ഗോവ ചലച്ചിത്രമേളയില്‍ വച്ച് സുന്ദരിയായ സായ് പല്ലവിയെ കണ്ടുമുട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. ചെറിയ കൂടിക്കാഴ്ചയിൽ നിന്നു തന്നെ സായ് പല്ലവി റിയലായ സ്‌നേഹവും വിനയവുമുള്ള ഒരാളാണെന്ന് മനസിലായി. അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് എനിക്കറിയാം.

Anupam Kher, Sai Pallavi
'ഇത് കേട്ട് രം​ഗണ്ണൻ ഇറങ്ങി ഓടി കാണും'! 'ഇല്ലുമിനാറ്റി' പാടി എയറിലായി നടി ആൻഡ്രിയ

അവരുടെ വരാനിരിക്കുന്ന എല്ലാ സിനിമകൾക്കും എല്ലാവിധ ആശംസകളും. ജയ് ഹോ", അനുപം ഖേര്‍ കുറിച്ചു. സായ് പല്ലവി നായികയായ ‘അമരന്‍’ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Anupam Kher, Sai Pallavi
'കുട്ടികളുടെ മനസാണ് ബാലയ്യയ്ക്ക്'; സ്വന്തം പെർഫോമൻസ് കണ്ട് കണ്ണുതള്ളി നടൻ, വൈറലായി വിഡിയോ

ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു ‘അമരന്‍’. അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള 15 ചിത്രങ്ങളില്‍ ഒന്നാണ് 'അമരന്‍'. അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്‍വി ദ് ഗ്രേറ്റ്’ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Summary

Cinema News: Anupam Kher shares selfie with Sai Pallavi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com