'ഇത് കേട്ട് രം​ഗണ്ണൻ ഇറങ്ങി ഓടി കാണും'! 'ഇല്ലുമിനാറ്റി' പാടി എയറിലായി നടി ആൻഡ്രിയ

ഈ ഗാനത്തിനാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്.
Andrea Jeremiah
Andrea Jeremiahഇൻസ്റ്റ​ഗ്രാം
Updated on
1 min read

‌ആവേശത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റി സ്റ്റേജിൽ പാടി ട്രോളുകൾ ഏറ്റുവാങ്ങി നടി ആൻഡ്രിയ. ടൊയോട്ട സംഘടിപ്പിച്ച പരിപാടിയിൽ ആണ് ഇല്ലുമിനാറ്റി എന്ന ഗാനം ആൻഡ്രിയ പാടിയത്. തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. ഈ ഗാനത്തിനാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്.

സോഷ്യൽ മീഡിയയിൽ ആൻഡ്രിയ പാടുന്നതിന്റെ വിഡിയോയും വൈറൽ ആണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ പാട്ടുകൾ ഒരുക്കിയത് സുഷിൻ ശ്യാമായിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് ഗാനം വൻ രീതിയിലാണ് ആഘോഷിച്ചത്.

സോഷ്യൽ മീഡിയ തന്നെ രംഗണ്ണൻ ഭരിക്കുകയായിരുന്നു. ആൻഡ്രിയയുടെ പാട്ടിൽ ആരാധകർ നൽകുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ആ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, രംഗണ്ണൻ ഇറങ്ങി ഓടി കാണും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ എത്തുന്നത്.

Andrea Jeremiah
'എനിക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല; സിനിമകൾ തിരഞ്ഞെടുക്കുന്നത് ഞാൻ തന്നെ'

അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് തിയറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Andrea Jeremiah
'കരയുന്ന രം​ഗങ്ങൾ മറക്കാനാകില്ല, ഇത്രയും കഴിവുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമാണ്'; 'എക്കോ'യിലെ മലേഷ്യൻ സുന്ദരി

വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Summary

Cinema News: Andrea Jeremiah Illuminati song trolled on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com