'കരയുന്ന രം​ഗങ്ങൾ മറക്കാനാകില്ല, ഇത്രയും കഴിവുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമാണ്'; 'എക്കോ'യിലെ മലേഷ്യൻ സുന്ദരി

എക്കോയിലൂടെയാണ് ഷീ ഫെയ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
Eko
Ekoവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സന്ദീപ് പ്രദീപ്, വിനീത്, ബിനു പപ്പു, അശോകൻ, നരേൻ എന്നീ താരങ്ങൾക്കൊപ്പം മലയാളികൾക്ക് അത്ര പരിചിതരല്ലാത്ത താരങ്ങളും എക്കോയിലുണ്ട്. എക്കോയിലൂടെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ്, മലേഷ്യൻ മോഡലായ സിം ഷീ ഫെയ്.

എക്കോയിലൂടെയാണ് ഷീ ഫെയ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. യങ് സോയി എന്ന മലേഷ്യൻ കഥാപാത്രമായി ആയാണ് ഷീ ഫെയ് എക്കോയിലെത്തിയത്. ഇപ്പോഴിതാ തന്റെ കഥാപാത്രം സ്വീകരിച്ചതിന് നന്ദി പറയുകയാണ് ഷീ ഫെയ്. എക്കോയുടെ വിജയത്തിന്റെ ഭാ​ഗമായി സം​ഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷീ ഫെയ്.

"സംവിധായകനും നിർമാതാവിനും അതുപോലെ ഈ സിനിമയുടെ ഭാ​ഗമായ എല്ലാവരോടും നന്ദി. ഈ സിനിമയിലെ ഇമോഷ്ണൽ രം​ഗങ്ങൾ ചിത്രീകരിച്ചത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല, പ്രത്യേകിച്ച് കരയുന്ന സീനുകൾ. അഭിനയത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതു കൊണ്ട്, എനിക്ക് എന്നെത്തന്നെ ഒരുപാട് കഠിനാധ്വാനം ചെയ്യിപ്പിക്കേണ്ടി വന്നു.

Eko
'പ്രണയനൈരാശ്യമുള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്ക് എന്ന് പറഞ്ഞു, അന്ന് വീട്ടിൽ പോയി കുറേ നേരം ഞാൻ കണ്ണാടി നോക്കി'; ധനുഷ്

ഇത്രയും നല്ല കഴിവുള്ള അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാ​ഗ്യമാണ്".- ഷീ ഫെയ് പറഞ്ഞു. ബാഹുൽ രമേശ് ആണ് എക്കോയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. ബാഹുൽ രമേശിന്റെ അനിമൽ ട്രിലജിയുടെ അവസാന ഭാ​ഗമാണ് എക്കോ.

Eko
'എനിക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല; സിനിമകൾ തിരഞ്ഞെടുക്കുന്നത് ഞാൻ തന്നെ'

കിഷ്കിന്ധാ കാണ്ഡം (2024), കേരള ക്രൈം ഫയൽസ് 2 (2025) എന്നീ ചിത്രങ്ങളാണ് ബാഹുൽ രമേശിന്റെ അനിമൽ ട്രിലജിയിലെ മറ്റു ചിത്രങ്ങൾ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് എക്കോ നിർമിച്ചിരിക്കുന്നത്.

Summary

Cinema News: Malaysian actress who stole hearts in Eko.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com