15 കോടി മുടക്കിയ സിനിമ നേടിയത് 1.2 കോടി മാത്രം; പര്‍ദ്ദയുടെ പരാജയത്തില്‍ നിരാശയും സങ്കടവുമുണ്ടെന്ന് അനുപമ

ഒരേ സമയം രണ്ട് ഹിറ്റുകളുമായി അനുപമ
Anupama Parameswaran
Anupama Parameswaranഇന്‍സ്റ്റഗ്രാം
Updated on
1 min read

തമിഴില്‍ ബൈസണ്‍, മലയാളത്തില്‍ പെറ്റ് ഡിറ്റക്ടീവ്, ഒരേ സമയം രണ്ട് സിനിമകളും മികച്ച പ്രകടനങ്ങളുമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് അനുപമ പരമേശ്വരന്‍. സിനിമയില്‍ എല്ലാം മാറി മറയാന്‍ ഒരു വെള്ളിയാഴ്ച മതിയെന്ന് പറയുന്നതിന്റെ ഉദാഹരണമാണ് അനുപമയുടെ ഈ വിജയം. കുറച്ച് നാള്‍ മുമ്പ് പുറത്തിറങ്ങിയ പര്‍ദ്ദ എന്ന സിനിമയുടെ പരാജയത്തിന്റെ സങ്കടത്തിലായിരുന്നു അനുപമ. ആ സങ്കടങ്ങളെയാണ് ഒരേസമയം രണ്ട് വിജയങ്ങള്‍ സമ്മാനിച്ച് സിനിമ തുടച്ചു നീക്കുന്നത്.

Anupama Parameswaran
'പ്രഭാസിനെ 'ഡാർലിങ്' എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് പെട്ടെന്ന് മനസിലായി'; നടനെക്കുറിച്ച് പൃഥ്വിരാജ്

പര്‍ദ്ദ പരാജയപ്പെട്ടതില്‍ തനിക്ക് ഇപ്പോഴും നിരാശയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബൈസണിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ അനുപമ പറഞ്ഞത്. ''പര്‍ദ്ദ പരാജയപ്പെട്ടതില്‍ എനിക്ക് നിരാശയുണ്ട്. ശരിക്കും സങ്കടമുണ്ട്. അതാണ് സത്യം. ഞാനത് അംഗീകരിക്കുകയും ചെയ്യുന്നു. നമ്മള്‍ ചെയ്യുന്ന ഓരോ സിനിമയും ബോക്‌സ് ഓഫീസ് ഹിറ്റായില്ലെങ്കിലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'' എന്നാണ് അനുപമ പറഞ്ഞത്.

Anupama Parameswaran
'ഇടത് കൈ ഒടിഞ്ഞു, മൂന്ന് പല്ലുകള്‍ പൊട്ടി റൂട്ട് കനാല്‍ ചെയ്തു'; ബൈസണ്‍ സെറ്റിലുണ്ടായ പരിക്കുകളെക്കുറിച്ച് ധ്രുവ് വിക്രം

അനുപമയ്‌ക്കൊപ്പം ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പര്‍ദ്ദ. പ്രവീണ്‍ കണ്‍ട്രേഗുലയാണ് സിനിമയുടെ സംവിധാനം. തെലുങ്കിലും മലയാളത്തിലും ഒരുമിച്ചായിരുന്നു സിനിമയുടെ റിലീസ്. മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടാന്‍ പര്‍ദ്ദയ്ക്ക് സാധിച്ചിരുന്നില്ല. 15 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ സിനിമ നേടിയത് 1.2 കോടി രൂപ മാത്രമായിരുന്നു.

അതേസമയം പെറ്റ് ഡിറ്റക്ടീവും ബൈസണും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഷറഫുദ്ദീന്‍ നായകനായ ചിത്രമാണ് ദ പെറ്റ് ഡിറ്റക്ടീവ്. ചിത്രം പത്ത് കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. മാരി സെല്‍വരാജ് ഒരുക്കിയ ബൈസണിലെ നായകന്‍ ധ്രുവ് വിക്രമാണ്. ചിത്രം നിരൂപക പ്രശംസയോടൊപ്പം വാണിജ്യ വിജയവും കൈവരിച്ചിരിക്കുകയാണ്.

Summary

Anupama Parameswaran is disappointed with the failure of Paradha. But she is ready to accept it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com