

തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍. തനിക്ക് ലഭിച്ചൊരു വിദ്വേഷ കമന്റിനെക്കുറിച്ചാണ് അനുപമ സംസാരിക്കുന്നത്. തന്നെ കാണാന്‍ ഭംഗിയില്ലെന്നതും ആവറേജ് ലുക്കിങ് ആണെന്നതുമാണ് അനുപമ ചൂണ്ടിക്കാണിക്കുന്ന ആ കമന്റ്.
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ. മലയാളത്തിന്റെ അതിരുകള്‍ കടന്ന് തെലുങ്കിലും തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുപമ. അതിനാല്‍, മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ വേണ്ട ക്വാളിറ്റി എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
''ആദ്യം വേണ്ടത് നാണമില്ലായ്മയാണ്. രണ്ടാമത്തേത് തെറ്റ് വരുത്തുന്നതില്‍ പേടി പാടില്ലെന്നതാണ്. നമ്മുടെ ലോകത്തിന്റെ പ്രശ്‌നമാണ് അവര്‍ക്ക് എല്ലായിപ്പോഴും വേണ്ടത് പെര്‍ഫെക്ഷന്‍ ആണെന്നത്. അടുത്തിടെ ഞാനൊരു കമന്റ് വായിക്കുകയുണ്ടായി. യു ആര്‍ സോ അഗ്ലീ, യു ആര്‍ ആവേറജ് ലുക്കിങ്, അവന് ഇതിലും നല്ലൊരാളെ കിട്ടും എന്നായിരുന്നു അത്. അതാണ് എനിക്ക് എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കോംപ്ലിമെന്റ്. 40-45 വയസുള്ളൊരു സ്ത്രീയുടെ ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നാണ് ആ കമന്റ് വന്നത്''താരം പറയുന്നു.
''കാരണം എന്നെപ്പോലൊരു ആവറേജ് ലുക്കുള്ള പെണ്‍കുട്ടി ഇന്നിവിടെയിരുന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കേള്‍ക്കുന്നുണ്ട്. ഒരുപാട് മത്സരമുള്ളൊരു ഇന്‍സ്ട്രിയില്‍ 12 വര്‍ഷം പിടിച്ചു നിന്നു. ഒരു പശ്ചാത്തലവുമില്ലാത്തൊരു ആവറേജ് ഗേള്‍ ആണ്. സെല്‍ഫ് മെയ്ഡ് ആണ്. അത് അഭിമാനിക്കേണ്ട കാര്യമാണ്. ഞാന്‍ ഇവിടെ നില്‍ക്കുന്നത് എന്റെ കഴിവു കൊണ്ടാണ്. അതാണ് ഏറ്റവും മികച്ചത്.'' എന്നും അനുപമ വിശദീകരിക്കുന്നു.
''പെര്‍ഫെക്ഷനെക്കുറിച്ചുള്ള ആളുകളുടെ ഒബ്‌സെഷന്‍ മാറ്റിവെച്ച് നമ്മള്‍ സാധാരണ മനുഷ്യനാണ്, നമുക്ക് തെറ്റ് സംഭവിക്കാം എന്ന് അംഗീകരിക്കുക. ഞാന്‍ തെലുങ്ക് സംസാരിക്കും. ഇപ്പോഴും തെറ്റുകള്‍ സംഭവിക്കാറുണ്ട്. പക്ഷെ അതില്‍ കുഴപ്പമില്ല. ആശയ വിനിമയത്തിനാണ് ഭാഷ ഉപയോഗിക്കുന്നത്. അതില്‍ നമ്മള്‍ ഇഫേര്‍ട്ട് ഇടുന്നുണ്ടോ എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. നമുക്ക് ആവശ്യം വരുമ്പോള്‍ എന്തായാലും നമ്മള്‍ പഠിച്ചിരിക്കും'' എന്നും അവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates