'മലയാളത്തില്‍ നിന്നും പേടിച്ച് ഒളിച്ചോടിയതാണ്; പ്രേമം ഹിറ്റായിട്ടും എനിക്ക് കിട്ടിയത് വേദന'; സങ്കടം പങ്കിട്ട് അനുപമ പരമേശ്വരന്‍

Anupama Parameswaran
Anupama Parameswaranഇൻസ്റ്റഗ്രാം
Updated on
1 min read

പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ അരങ്ങേറുന്നത്. ചിത്രം വലിയ വിജയമായി മാറിയെങ്കിലും അനുപമയെ പിന്നെ മലയാളത്തില്‍ കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പ്രേമത്തിന് പിന്നാലെ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു അനുപമ. തെലുങ്കില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അനുപമയ്ക്ക് സാധിച്ചു. പിന്നീട് മലയാളത്തിലേക്ക് തിരികെ വരികയും കയ്യടി നേടുകയും ചെയ്തു അനുപമ.

Anupama Parameswaran
'അവസാനത്തെ ടെസ്റ്റും പാസ്സായടാ...'; ശ്രീരാമനെ തേടി മമ്മൂട്ടിയുടെ ഫോണ്‍ കോള്‍; നെഞ്ചുതൊടും കുറിപ്പ്

തെലുങ്കിലേക്കുള്ള ചുവടുമാറ്റം തന്റെ ഗതികേടായിരുന്നുവെന്നാണ് അനുപമ പറയുന്നത്. പ്രേമത്തിന് പിന്നാലെ തനിക്ക് സോഷ്യല്‍ മീഡിയിയല്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മുമ്പും അനുപമ സംസാരിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും താന്‍ ഒളിച്ചോടുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ മനസ് തുറന്നത്.

Anupama Parameswaran
അടുത്തൊരു ബ്ലോക്ബസ്റ്റർ മണക്കുന്നുണ്ട്! വാംപയർ രശ്മികയോ? 'തമ' ടീസർ

''അത് ബോധപൂര്‍വ്വമുള്ളൊരു ചിന്തയായിരുന്നില്ല. എന്റെ നിവൃത്തികേടായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞ് മലയാളത്തില്‍ വീണ്ടും നല്ല സിനിമകള്‍ ലഭിക്കണം, അംഗീകാരം ലഭിക്കണം, അങ്ങനെ തന്നെ തുടര്‍ന്നു പോകണമെന്ന സ്വപ്നം എനിക്കുമുണ്ടായിരുന്നു. എനിക്ക് വേണ്ട എന്നോ മലയാളം സിനിമ എനിക്ക് ഇഷ്ടമല്ല എന്നോ പറഞ്ഞതല്ല. മലയാളത്തില്‍ അടുത്തൊരു സിനിമ ചെയ്യാന്‍ പേടിയായതു കൊണ്ട് ഞാന്‍ ഒളിച്ചോടിയതാണ്'' എന്നാണ് അനുപമ പറയുന്നത്.

''ഇവിടെ എനിക്ക് മാനസികമായി സന്തോഷമല്ല കിട്ടിയത്. ഇത്രയും വലിയൊരു ഹിറ്റായ സിനിമയുടെ ഭാഗമായിട്ടും എന്റെ ഉള്ളിലെ കൊച്ചുപെണ്‍കുട്ടി വേദനിപ്പിക്കപ്പെട്ടു. അങ്ങനെ ഞാന്‍ ഇവിടെ നിന്നും ഒളിച്ചോടിയതാണ്. എനിക്ക് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ പറ്റില്ല, ഒരു മാറ്റം വേണമെന്നാണ് കരുതിയത്. ഞാന്‍ കരുതിയത് എനിക്ക് അതിന് ശേഷം സിനിമ വരില്ലെന്നാണ്. എന്റെ കരിയറിന്റെ അവസാനമാണ് പ്രേമം എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത്രയും വിഷമിച്ചു. ഇപ്പോള്‍ എനിക്കാ ചിന്താഗതിയില്ലെങ്കിലും അന്നതായിരുന്നു ചിന്തിച്ചത്. ആ സമയത്ത് എനിക്ക് കിട്ടിയ വരം ആയിരുന്നു തെലുങ്കിലെ അവസരങ്ങള്‍.'' എന്നും താരം പറയന്നു.

ആ മൂന്ന് സിനിമകള്‍ വന്നപ്പോള്‍ ഭയങ്കര സ്‌നേഹം കിട്ടിയത് പോലെയായിരുന്നു. വല്ലാതെ തകര്‍ന്നിരിക്കുമ്പോള്‍ എവിടെ നിന്നെങ്കിലും സ്‌നേഹം കിട്ടുമ്പോള്‍ എന്തിന് തള്ളിക്കളയണം. പക്ഷെ ഇവിടെ ഞാന്‍ നേരിട്ടതൊക്കെയാണ് അവിടെ ചെന്നപ്പോള്‍ ഭാഷ പഠിക്കാനും അവിടെ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാനുമുള്ള മോട്ടിവേഷന്‍ നല്‍കിയത്. ഭാഗ്യവശാല്‍ അത് നടന്നു. എല്ലാവര്‍ക്കും എല്ലായിപ്പോഴും അതൊന്നും നടക്കണമെന്നില്ലെന്നും അനുപമ പറയുന്നു.

Summary

Anupama Parameswaran says she left malayalam after Premam because of the backlashes and she was scared to act in malayalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com