'പുരുഷൻമാർ മാത്രമല്ല നാർസിസ്റ്റുകൾ ആകുന്നത്, അവരെ തിരുത്താൻ ശ്രമിക്കരുത്; അത് ട്രോമ ബോണ്ടിങിലേക്ക് നയിക്കാം'

പുരുഷന്മാർ മാത്രമല്ല നാർസിസിസ്റ്റുകൾ ആകുന്നത്.
Anupama Parameswaran
Anupama Parameswaranഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നാർസിസ്റ്റിക് അബ്യൂസിൽ നിന്ന് പുറത്തുവന്നതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെക്കുറിച്ച് അനുപമ പരമേശ്വരൻ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പങ്കുവച്ചത്. നാർസിസിസ്റ്റിക് സ്വഭാവമുള്ളവർ പുരുഷന്മാർ മാത്രമല്ലെന്നും, കുടുംബത്തിലോ തൊഴിലിടങ്ങളിലോ ഉള്ള ആരുമാകാമെന്നും അനുപമ പരമേശ്വരൻ പറഞ്ഞു.

ഇത്തരം ആളുകളെ തിരിച്ചറിഞ്ഞാൽ അവരെ മാറ്റാൻ ശ്രമിക്കുന്നതിന് പകരം ആ സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്നും താരം വ്യക്തമാക്കി. "പുരുഷന്മാർ മാത്രമല്ല നാർസിസിസ്റ്റുകൾ ആകുന്നത്. അത് നിങ്ങളുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ മക്കളോ അല്ലെങ്കിൽ നിങ്ങളുടെ ബോസ് പോലുമോ ആകാം.

കാരണം തൊഴിലിടങ്ങളിലെ നാർസിസിസ്റ്റുകൾ നമ്മളെ ഒരിക്കലും വളരാൻ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ആളുകളെ നിങ്ങൾ തിരിച്ചറിയുന്ന ആ നിമിഷം തന്നെ അവരെ തിരുത്താൻ ശ്രമിക്കരുത്, കാരണം അവർ ഒരിക്കലും നേർവഴിക്ക് വരില്ല. ജസ്റ്റ് റൺ, ആ സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ തന്നെ ശ്രമിക്കണം.

മാറ്റം പ്രതീക്ഷിച്ച് നാർസിസിസ്റ്റിക് സ്വഭാവമുള്ള വ്യക്തികൾക്കൊപ്പം തുടരുന്നത് ട്രോമ ബോണ്ടിങിലേക്ക് നയിക്കാം. അവർ സ്വയം മാറി ഒരു മികച്ച പങ്കാളിയായി മാറുമെന്ന പ്രതീക്ഷയിൽ ബന്ധത്തിൽ തുടരുന്നതിന് പകരം യാഥാർഥ്യം തിരിച്ചറിയണം.

ചിലപ്പോൾ നാളെ എല്ലാം ശരിയായി ഒരു നല്ല ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ ട്രോമ ബോണ്ടിങ്ങിൽ അകപ്പെട്ടുപോയ ഇരകൾ, ആളുകളെ തിരുത്താൻ ശ്രമിച്ചും അഡ്ജസ്റ്റ് ചെയ്തും അവരുടെ കൂടെത്തന്നെ തുടരാൻ ശ്രമിക്കുന്നത്.

എന്നാൽ അവിടെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ആ നാർസിസിസ്റ്റായ വ്യക്തി ഒരിക്കലും കാര്യങ്ങൾ പരിഹരിച്ച് ഒരു ബെറ്റർ പാർട്ണർ ആകുമെന്നോ അല്ലെങ്കിൽ നല്ലൊരു വിവാഹജീവിതത്തിലേക്ക് എത്തുമെന്നോ പ്രതീക്ഷിക്കരുത്. അവിടെ ആകെയുള്ള സാധ്യത, ഈ മനുഷ്യർ പുറത്തുള്ള ആളുകളോട് അഭിനയിക്കുന്നത് പോലെ നമ്മളോടും അഭിനയിക്കുക എന്നതാണ്. എന്നാൽ അതിനും ചില പരിധികളുണ്ടല്ലോ".- അനുപമ പറഞ്ഞു.

Anupama Parameswaran
'അയാൾ ഒരുപാട് തെറാപ്പി എടുത്തിരുന്നു; പുറത്ത് എല്ലാവരോടും നന്നായി പെരുമാറും, റൂമിനുള്ളിലേക്ക് വരുമ്പോൾ മറ്റൊരാളാകും'
Anupama Parameswaran
കേരളത്തിൽ ഓപ്പണിങ് ഡേയിൽ ഒരു കോടിക്ക് മുകളിൽ കളക്ഷൻ; 'വിശ്വനാഥ് ആൻഡ് സൺസ്' എത്ര നേടി ?
Anupama Parameswaran
ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം
Summary

Anupama Parameswaran says that men aren’t the only ones who can be narcissists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com