Anurag Kashyap, Asif Ali
Anurag Kashyap, Asif Aliഫയല്‍

അനുരാഗ് കശ്യപ് മലയാളത്തിലേക്ക്? നായകന്‍ ആസിഫ് അലി; 'ഡെഡ്‌ലി കോമ്പോ' എന്ന് ആരാധകര്‍

Published on

ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതി മാറ്റിവിട്ട സംവിധായകനാണ് അനുരാഗ് കശ്യപ്. ഗ്യാങ്‌സ് ഓഫ് വസീപൂരും ബ്ലാക്ക് ഫ്രൈഡേയും ദേവ് ഡിയും പോലുള്ള സിനിമകളൊരുക്കിയ അനുരാഗ് പലര്‍ക്കും പ്രചോദനമാണ്. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. റൈഫിള്‍ ക്ലബ്ബിലെ വില്ലനെ അവതരിപ്പിച്ച് അനുരാഗ് കശ്യപ് മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Anurag Kashyap, Asif Ali
എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയില്‍ ദിലീപ്; പ്രതിഷേധത്തിന് പിന്നാലെ പിന്മാറ്റം

മലയാള സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അനുരാഗ് കശ്യപ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ നായകനാവുക ആസിഫ് അലി ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാള സിനിമയോട് തനിക്ക് സ്‌നേഹം പലപ്പോഴായി അനുരാഗ് പങ്കുവച്ചിട്ടുണ്ട്. ആ സ്‌നേഹമാണ് റൈഫിള്‍ ക്ലബ്ബിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അനുരാഗ് സംവിധായകന്റെ കുപ്പായമണിഞ്ഞ് മലയാളത്തിലെത്തുന്നുവെന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ്.

Anurag Kashyap, Asif Ali
'മഞ്ജു വാര്യരോട് ഞാൻ വി​ഗ് ചോദിച്ചു വാങ്ങി; അങ്ങനെ ആ പാട്ടിൽ മാത്രം വെച്ചു'

മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരയിലുള്ള നടനാണ് ആസിഫ് അലി. പോയ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ നടന്‍. ആസിഫ് അനുരാഗിന്റെ സിനിമയില്‍ നായകനാകുന്നുവെന്നത് താരത്തിന്റെ ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

അതേസമയം നിശാഞ്ചിയാണ് അനുരാഗിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു സിനിമ പുറത്തിറങ്ങിയത്. ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സംവിധായകനായി മികച്ചൊരു തിരിച്ചുവരവാണ് അനുരാഗ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതേസമയം സിനിമയെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. വാര്‍ത്തകളോട് അനുരാഗും ആസിഫും ഇതുവരേയും പ്രതികരിച്ചിട്ടുമില്ല.

ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ആസിഫിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ടിക്കി ടാക്ക. രോഹിത് വിഎസ് ആണ് സംവിധാനം. നസ്ലെന്‍ വാമിക ഗബ്ബി, സഞ്ജന നടരാജന്‍, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Summary

As per reports, Anurag Kashyap is all set to make his directorial debut in malayalam. Asif Ali will play the hero.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com