എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയില്‍ ദിലീപ്; പ്രതിഷേധത്തിന് പിന്നാലെ പിന്മാറ്റം

നോട്ടീസ് പുറത്തുവന്നതോടെ കടുത്ത വിമര്‍ശനം
Dileep
Dileepഫെയ്സ്ബുക്ക്
Updated on
1 min read

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തില്‍ കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം നടത്താന്‍ ദിലീപിനെയാണ് തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് പുറത്തുവന്നതോടെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വരികയായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ നിന്നും ദിലീപിനെ മാറ്റി.

Dileep
'കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു'; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത

ദിലീപ് സ്വയം പിന്മാറുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം. ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സിമിതി പ്രസിഡന്റ് അറിയിച്ചു. നാളെ, നടത്താനിരുന്ന പരിപാടിയാണ് വിവാദമായത്. ദിലീപിന്റെ ഫോട്ടോ സഹിതമുള്ള നോട്ടീസ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയിയലടക്കം പ്രതിഷേധം ശക്തമായി. ഇതോടെയാണ് പിന്മാറ്റം.

Dileep
'ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്; അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ നീതി പൂർണമാകുകയുള്ളൂ'

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പതിവായി സന്ദര്‍ശനത്തിന് എത്തുന്ന വ്യക്തിയെന്ന നിലയിലാണ് ക്ഷണിച്ചതെന്നുമാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്. അതേസമയം സംഭവങ്ങളുടെ പസ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പരിപാടി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. മേല്‍ശാന്തിയായിരിക്കും കൂപ്പണ്‍ ഏറ്റുവാങ്ങുക.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം കോടതി വിധിയില്‍ പ്രതിഷേധിച്ച് അതിജീവിതയടക്കം രംഗത്തെത്തുകയുണ്ടായി. കോടതിയില്‍ വിശ്വാസമില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അതിജീവിത പ്രതികിച്ചിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യയും രംഗത്തെത്തിയിരുന്നു. കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ വ്യാപക വിമര്‍ശനം നിലനില്‍ക്കെ ക്ഷേത്ര പരിപാടിയിലേക്ക് ക്ഷണിച്ചതാണ് വിമര്‍ശനങ്ങളുയരാന്‍ കാരണമായത്.

Summary

Dileep backs out from the program at Ernakulathappan temple amid controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com