അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് വിവാഹിതയാവുന്നു, ഹല്‍ദി ചിത്രങ്ങള്‍ പുറത്ത്

ഷേയ്ന്‍ ഗ്രിഗറിയാണ് വരന്‍
Aaliyah Kashyap
ആലിയ കശ്യപിന്‍റെ ഹല്‍ദി ചടങ്ങില്‍ നിന്ന് ഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് വിവാഹിതയാവുന്നു. ഷേയ്ന്‍ ഗ്രിഗറിയാണ് വരന്‍. മകളുടെ ഹല്‍ദി ചിത്രങ്ങള്‍ പുറക്കുവിട്ടുകൊണ്ട് അനുരാഗ് തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.

മഞ്ഞളിലും പൂക്കളിലും കുളിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന ആലിയയേയും ഷെയ്‌നിനേയുമാണ് ചിത്രമാണ് അനുരാഗ് പോസ്റ്റ് ചെയ്തത്. ആലിയയുടെ അടുത്ത സുഹൃത്തായ നടി ഖുശി കപൂറിനേയും ചിത്രത്തില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളും ആലിയ പോസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിനു മുന്‍പ് മകള്‍ക്കൊപ്പമുള്ള ഡേ ഔട്ടിന്റെ വിശേഷങ്ങള്‍ അനുരാഗും പങ്കുവച്ചിരുന്നു. ഏറെ നാളായി ഷെയ്‌നുമായി പ്രണയത്തിലാണ് ആലിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ആലിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com