ദീപികയ്ക്ക് പിന്നാലെ അനുഷ്‌ക ശര്‍മയും അല്ലു അര്‍ജുന്‍ ചിത്രത്തില്‍; തെലുങ്കിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങി നടി

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
Anushka Sharma, Allu Arjun, Deepika Padukone
Anushka Sharma, Allu Arjun, Deepika Padukone
Updated on
1 min read

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അനുഷ്‌ക ശര്‍മ തിരികെ വരുന്നു. ബോളിവുഡിലൂടെയല്ല പക്ഷെ അനുഷ്‌കയുടെ തിരിച്ചുവരവ്. സിനിമാ സ്‌നേഹികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍-ആറ്റ് ലി ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anushka Sharma, Allu Arjun, Deepika Padukone
'ക്യാന്‍സര്‍ വരാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി'; ആ മറുപടിയില്‍ അവന്‍ ഔട്ട്! പിന്നെ കണ്ടിട്ടില്ലെന്ന് മണിയന്‍പിള്ള രാജു

അല്ലു-ആറ്റ് ലി ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍ ആണ്. ദീപികയ്ക്ക് പിന്നാലെ ബോളിവുഡില്‍ നിന്നും അനുഷ്‌കയും ചിത്രത്തിലേക്ക് എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാകും ഇത്. പേര് ഇടാത്ത ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്.

Anushka Sharma, Allu Arjun, Deepika Padukone
നാല് ദിവസത്തില്‍ 750 കോടി ക്ലബ്ബില്‍; കേരളത്തില്‍ നിന്നും 10 കോടി; ബോക്‌സ് ഓഫീസ് തൂഫാനാക്കി 'ധുരന്ധര്‍ 2'

പുഷ്പ 2വിന്റെ വന്‍ വിജയത്തിന് ശേഷം വരുന്ന അല്ലു അര്‍ജുന്‍ ചിത്രമെന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സാങ്കേതികമായി ഏറെ മുകളില്‍ നില്‍ക്കുന്ന, പുതിയൊരു ദൃശ്യാനുഭവമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2026 അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുക.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥയിലൂടെ അനുഷ്‌ക തിരികെ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Summary

After Deepika Padukone, Anushka Sharma to be a part of Allu Arjun-Atlee movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com