നിറവയറുമായി അനുഷ്‌ക, വിരാട് കോഹ്‌ലി വീണ്ടും അച്ഛനാകുന്നു? വിഡിയോ വൈറല്‍

വിഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍
അനുഷ്കയും കോഹ്‌ലിയും/ വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
അനുഷ്കയും കോഹ്‌ലിയും/ വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Updated on: 
1 min read

സൂപ്പര്‍താര ജോഡികളായ വിരാട് കോഹ്‌ലിക്കും അനുഷ്‌ക ശര്‍മയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ലോകകപ്പ് ക്രിക്കറ്റിന്റെ തിരക്കില്‍ നിന്ന് മാറി അനുഷ്‌കയെ കാണാനെത്തിയ കോലിയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. അതിനു പിന്നാലെ അനുഷ്‌ക ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. 

കറുത്ത ഓവര്‍ സൈസ്ഡ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക എത്തിയത്. എന്നാല്‍ വിഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൈവച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഇതോടെയാണ് അനുഷ്‌ക വീണ്ടും ഗര്‍ഭിണിയായി എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. 

2021 ജനുവരി 11നാണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. വാമിക എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കുറച്ചു നാളുകളായി അനുഷ്‌ക ഗര്‍ഭിണിയാണ് എന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദമ്പതികള്‍ മുംബൈയിലെ മെറ്റേണിറ്റി ക്ലിനിക് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. എന്തായാലും താരദമ്പതികള്‍ സന്തോഷ വാര്‍ത്ത അറിയിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2017ലാണ് അനുഷ്‌കയും വിരാട് കോഹ്‌ലിയും വിവാഹിതരായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER