അനുശ്രീയുടെ ഭർത്താവായി ജൂഡ് ആന്തണി; 'താര' വരുന്നു

ദെസ്വിൻ പ്രേം  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിത്താര എന്ന കഥാപാത്രമായാണ് അനുശ്രീ എത്തുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ. താരം അഭിനയിക്കുന്ന പുതിയ ചിത്രം താര ഒരുങ്ങുകയാണ്. ചിത്രത്തിൽ അനുശ്രീയുടെ ഭർത്താവിന്റെ വേഷത്തിലെത്തുന്നത് സംവിധായകനും നടനുമായ ജൂഡ് ആന്തണിയാണ്. അഭിനയിച്ച മറ്റ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തയായ വേഷമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ദെസ്വിൻ പ്രേം  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിത്താര എന്ന കഥാപാത്രമായാണ് അനുശ്രീ എത്തുന്നത്. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്കുള്ള സിത്താരയുടെ യാത്രയാണ് ചിത്രത്തിൽ. സനല്‍ അമൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊച്ചി, ചെന്നൈ,കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയായ 'താര'  ഉടൻ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. 

അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ജെബിൻ ജെ. ബി, പ്രഭ ജോസഫ് എന്നിവരാണ് താര നിർമിക്കുന്നത്. ദെസ്വിൻ പ്രേം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പി എം സമീര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com