'വല്ലതും അറിയണ്ടേ...'; രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീയുടെ മറുപടി ഇങ്ങനെ

നാട്ടിലെ ഉത്സവത്തിന് ചുവടുവെക്കുന്ന അനുശ്രീയുടെ വിഡിയോ വൈറലായിരുന്നു
Anusree
Anusreeഫെയ്സ്ബുക്ക്
Updated on
1 min read

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല, വീട്ടിലെ ഒരാളെപ്പോലെയാണ് അനുശ്രീ മലയാളിയ്ക്ക്. നായികയായും സഹനടിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. അതേസമയം അനുശ്രീയുടെ നിലപാടുകളും ചര്‍ച്ചയായി മാറാറുണ്ട്.

അനുശ്രീയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് അനുശ്രീ തന്നെ മറുപടി നല്‍കുകയാണ്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ലെന്നും അമ്പലത്തിലെ പരിപാടികള്‍ക്ക് പോകുന്നതിനാലാണ് തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നതെന്നുമാണ് അനുശ്രീ പറയുന്നത്.

'ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തില്‍ പോകാന്‍ പോകുന്നില്ല, വല്ലതും അറിയണ്ടേ. എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മള്‍ പോകാന്‍. അറിയുന്ന പണി ചെയ്യുക എന്നുള്ളതാണ്. വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അത് ചെയ്ത് പോകുക എന്നുള്ളതാണ്. അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മള്‍ മനസാവാചാ കര്‍മണ അറിയാത്ത കാര്യങ്ങളാണ്. നേരത്തെ പറഞ്ഞത് പോലെ എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല. ഞാനീ അമ്പലം പരിപാടികള്‍ക്ക് പോകുന്നത് കൊണ്ട് എന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ്'' എന്നാണ് അനുശ്രീ പറയുന്നത്.

കഴിഞ്ഞ ദിവസം തന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന് ചുവടുവെക്കുന്ന അനുശ്രീയുടെ വിഡിയോ വൈറലായിരുന്നു. അതേസമയം പ്രേംപാറ്റയാണ് അനുശ്രീയുടെ പുതിയ സിനിമ. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൈജു കുറുപ്പ്, ജോമോന്‍ ജ്യോതിര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Anusree talks about politics. Answers whether she will enter into it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com