

ധുരന്ധര്‍ ടുവിന്റെ വന്‍ വിജയത്തിന്റെ ആവേശത്തിലാണ് രണ്‍വീര്‍ സിങ്. ചിത്രത്തിലെ രണ്‍വീറിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ രണ്‍വീറിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്.
2013 ല്‍ പുറത്തിറങ്ങിയ ലുട്ടേര എന്ന ചിത്രത്തിലെ രണ്‍വീറിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അനുരാഗ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു അനുരാഗ്.
''നമ്മള്‍ ധുരന്ധറിനെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നു. എങ്ങനെയാണ് രണ്‍വീറും അര്‍ജുന്‍ രാംപാലും പരസ്പരം പരുക്കളേല്‍പ്പിച്ചതെന്ന്. കഥാപാത്രങ്ങള്‍ക്കായി എവിടെ വരെ അവര്‍ പോകുമെന്നാണത് കാണിക്കുന്നത്. നേരത്തെ, രണ്‍വീര്‍ തന്റെ രണ്ടാമത്തെ ചിത്രമായ ലൂട്ടേരയിലും ഇതുപോലെ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വെടി കൊള്ളുന്ന രംഗത്തില്‍ ആ വേദന ശരിക്കും അറിയാന്‍ അവന്‍ ദേഹത്ത് ഒരു ക്ലിപ്പ് കുത്തിവച്ചു. ആരോടും പറഞ്ഞിരുന്നില്ല'' അനുരാഗ് പറയുന്നു.
''നടന്‍ എന്ന നിലയില്‍ ആ അറ്റം വരെ അവന്‍ പോയി. അതുകാരണം ഞങ്ങള്‍ക്ക് അവനെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടി വന്നു. അവന്‍ തന്റെ വേദന ആരോടും പറഞ്ഞിരുന്നില്ല. ഒടുവില്‍ അവന് അനങ്ങാന്‍ പറ്റാതെ വരുന്നത് വരെ ആരും അറിഞ്ഞിരുന്നില്ല'' എന്നും അനുരാഗ് കശ്യപ് പറയുന്നു. രണ്‍വിറിന്റെ പ്രകടനവും അര്‍പ്പണബോധവും കണ്ട താന്‍ ബോംബെ വെല്‍വെറ്റ് പ്ലാന്‍ ചെയ്തത് രണ്‍വീറിനെ വച്ചായിരുന്നുവെന്നും അനുരാഗ് പറയുന്നു.
അന്ന് രണ്‍വീര്‍ തുടക്കക്കാരന്‍ ആയിരുന്നു. അതിനാല്‍ രണ്‍വീറിനെ നായകനാക്കി അത്ര വലയി സിനിമെയാരുക്കാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കാന്‍ തീരുമാനിക്കുന്നത്. ഇതോടെ 20 കോടിയില്‍ നിന്നും ബജറ്റ് 90 കോടിയിലേക്ക് ഉയര്‍ന്നു. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates