'രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം'; വിമർശനത്തോട് പ്രതികരിച്ച് എ ആർ റഹ്മാൻ

10 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.
AR Rahman, Main Vaapas Aaunga
AR Rahman, Main Vaapas Aaungaഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

ഇംതിയാസ് അലി സംവിധാനം ചെയ്ത പുതിയ ചിത്രം 'മേം വാപസ് ആവൂം​ഗ'യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സം​ഗീത സംവിധായകൻ എ ആർ റഹ്മാൻ. ചിത്രം രാജ്യവിരുദ്ധമാണെന്ന വിമർശനത്തോടാണ് റഹ്മാൻ പരോക്ഷമായി പ്രതികരിച്ചത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റഹ്മാന്റെ പ്രതികരണം. 'ഭീകരവാദികളോ രഹസ്യ ഏജന്റുമാരോ ഇല്ലാതെ പാകിസ്ഥാനെ കാണിക്കാൻ സിനിമ ധൈര്യം കാണിച്ചു' എന്ന് പരിഹസിക്കുന്നതായിരുന്നു പ്രസ്തുത പോസ്റ്റ്. 'രാജ്യവിരുദ്ധം ? ഭീകരവാദികളോ രഹസ്യ ഏജന്റുമാരോ ഇല്ലാതെ പാകിസ്ഥാനെ കാണിക്കാൻ സിനിമ ധൈര്യം കാണിക്കുന്നു', എന്നും പോസ്റ്റിൽ പറയുന്നു.

AR Rahman, Main Vaapas Aaunga
'ജേർണലിങ് എന്നെ വളരെയധികം സ​ഹായിച്ചിട്ടുണ്ട്; എനിക്ക് എന്താണോ തോന്നുന്നത് അതെല്ലാം എഴുതും'

സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത റഹ്‌മാൻ, ഒരു ചിരിക്കുന്ന ഇമോജി ആണ് പങ്കുവച്ചിരിക്കുന്നത്. റോക്‌സ്റ്റാർ, ഹൈവേ, തമാശ, അമർ സിങ് ചംകീല എന്നീ ചിത്രങ്ങൾക്ക് ശേഷം റഹ്മാനും സംവിധായകൻ ഇംതിയാസ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മേം വാപസ് ആവൂംഗ.

AR Rahman
AR Rahmanസ്ക്രീൻഷോട്ട്
AR Rahman, Main Vaapas Aaunga
'കോൺ​ഗ്രസ് ജയിച്ചപ്പോൾ അദ്ദേഹം ഏതെങ്കിലുമൊരു നേതൃസ്ഥാനത്തേക്ക് വരും, കുറച്ച് ഉഷാറാകുമെന്നൊക്കെ ആ​ഗ്രഹിച്ചിരുന്നു'

ഇന്ത്യ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ദിൽജിത് ദോസാഞ്ജ്, നസീറുദ്ദീൻ ഷാ, ശർവാരി, വേദാങ്ക് റെയ്ന എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജൂൺ 12 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 10 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.

Summary

AR Rahman reacts after social media user calls Imtiaz Ali's Main Vaapas Aaunga anti-national.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com