'കാശില്ലെങ്കില്‍ മോനേയും കൂട്ടി പിച്ചയെടുക്ക്'; സ്‌കൂളില്‍ നിന്നും അമ്മ നേരിട്ട അപമാനം; ഇന്നും മറക്കാതെ എആര്‍ റഹ്മാന്‍

അതേ സ്‌കൂള്‍ പിന്നീട് തന്റെ പേര് പറഞ്ഞ് അഭിമാനിക്കുന്നത് കാണാന്‍ റഹ്മാന് സാധിച്ചു
AR Rahman and Mother
AR Rahman and Motherഫയല്‍
Updated on
1 min read

ലോകത്തിന് മുമ്പില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന പേരാണ് എആര്‍ റഹ്മാന്‍. ഓസ്‌കര്‍ അടക്കം നേടിയ, കാലാന്തരങ്ങളെ അതിജീവിക്കുന്ന പാട്ടുകളൊരുക്കിയ പ്രതിഭ. ഇന്ന് റഹ്മാന് എല്ലാമുണ്ട്. പണവും പ്രശസ്തിയും സമൂഹത്തിന്റെ ആദരവുമെല്ലാം. എന്നാല്‍ റഹ്മാന്റെ കുട്ടിക്കാലം പ്രതിസന്ധികളുടേതായിരുന്നു. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഒമ്പതാം വയസ് മുതല്‍ റഹ്മാന് ജോലിയ്ക്ക് പോകേണ്ടി വന്നു. പട്ടിണിയും ദാരിദ്ര്യവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് റഹ്മാന്‍.

AR Rahman and Mother
'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാനിനെ മുന്നിലിരുത്തി ട്രോളി കൊന്ന് അനൂപ് മേനോന്‍

ദാരിദ്ര്യവും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും റഹ്മാന്റെ വിദ്യാഭ്യാസത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. തന്റെ വഴി സംഗീതമാണെന്ന് തീരുമാനിച്ചതോടെയാണ് റഹ്മാന്‍ പഠനം ഉപേക്ഷിക്കുന്നത്. എന്നാല്‍ അതിന് മുമ്പു തന്നെ സ്‌കൂള്‍ ജീവിതത്തോട് മുഖം തിരിക്കാന്‍ റഹ്മാനെ പ്രേരിപ്പിച്ച മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ റഹ്മാന്റെ അമ്മയ്ക്ക് സ്‌കൂളില്‍ നിന്നും നേരിട്ട അപമാനം റഹ്മാന്റെ മനസില്‍ കാലമൊരുപാട് കഴിഞ്ഞിട്ടും മായാതെ കിടപ്പുണ്ട്.

AR Rahman and Mother
'ലാലേട്ടന് മേലെ സൂപ്പര്‍മാനും പറക്കില്ല'; ഡേവിഡ് കൊറെന്‍സ്വെറ്റിന്‍റെ പ്രതിഫലം മോഹന്‍ലാലിനേക്കാളും താഴെയോ? കണക്ക് പുറത്ത്

അച്ഛന്റെ മരണവും തുടര്‍ന്ന് കുടുംബം നോക്കാന്‍ ജോലിക്ക് പോകേണ്ടി വന്നതിനാലുമൊക്കെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ റഹ്മാന് സാധിച്ചിരുന്നില്ല. ക്ലാസില്‍ വരുന്നത് തന്നെ കുറവായിരുന്നു. ഇതോടെ ചില വിഷയങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. ഫീസ് കൊടുക്കാനും വീട്ടിലെ സാഹചര്യം അനുവദിച്ചിരുന്നില്ല. അതേക്കുറിച്ചെല്ലാം അധികൃതരുമായി സംസാരിക്കാന്‍ അമ്മ കരീമ ബീഗം സ്‌കൂളിലെത്തി. എന്നാല്‍ 'പണമില്ലെങ്കില്‍ മകനേയും കൂട്ടി കോടമ്പാക്കം ഫുഡ്പാത്തില്‍ പോയിരുന്ന് പിച്ചയെടുക്ക്' എന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ മറുപടി.

തന്റെ അമ്മ നേരിട്ട ആ അപമാനത്തെക്കുറിച്ച് കാലങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ റഹ്മാന്‍ തന്നെ തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നം ഒരുക്കിയ റോജയിലൂടെ എആര്‍ റഹ്മാന്‍ സിനിമയുടെ സംഗീത ലോകത്തേക്ക് വരവറിയിച്ചു. പിന്നീടിന്നുവരെ റഹ്മാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടെല്ലാം ചരിത്രമാണ്. ഒരിക്കല്‍ അപമാനിച്ചു വിട്ട അതേ സ്‌കൂള്‍ പിന്നീട് തന്റെ പേര് പറഞ്ഞ് അഭിമാനിക്കുന്നത് കാണാന്‍ റഹ്മാന് സാധിച്ചുവെന്നതാണ് കഥയിലെ കാവ്യനീതി.

Summary

AR Rahman's mother was insulted by his school authorities when they were broke.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com