'ലാലേട്ടന് മേലെ സൂപ്പര്‍മാനും പറക്കില്ല'; ഡേവിഡ് കൊറെന്‍സ്വെറ്റിന്‍റെ പ്രതിഫലം മോഹന്‍ലാലിനേക്കാളും താഴെയോ? കണക്ക് പുറത്ത്

ഹെന്റി കാവിലിന് ഒത്ത പിന്മഗാമി
Superman
Mohanlalഫയല്‍
Updated on
1 min read

ഈയ്യടുത്താണ് ഡി.സിയുടെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ ചിത്രമായ സൂപ്പര്‍മാന്‍ തിയറ്ററുകളിലെത്തിയത്. ഡി.സിയുടെ പതിവ് ഡാര്‍ക്ക് മൂഡില്‍ നിന്നും ഒന്ന് വഴി മാറി ജെയിംസ് ഗണ്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സൂപ്പര്‍മാന്‍. ഇതുവരെ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ ചിത്രങ്ങളേക്കാള്‍ കോമിക്കിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

Superman
'പ്രണയം ഉണ്ടായിട്ടുണ്ട്, വീട്ടില്‍ പിടിച്ചിട്ടുമുണ്ട്, ബ്രേക്കപ്പുകള്‍ പാഠം പഠിപ്പിച്ചു'; വിവാഹ സങ്കല്‍പ്പങ്ങള്‍ പറഞ്ഞ് നമിത പ്രമോദ്

ഹെന്റി കാവില്‍ ആയിരുന്നു കഴിഞ്ഞ കുറച്ച് കാലമായി സൂപ്പര്‍മാനായി വേഷമിട്ടിരുന്നത്. എന്നാല്‍ പുതിയ ചിത്രത്തില്‍ സൂപ്പര്‍മാനായത് ഡേവിഡ് കോറെന്‍സ്വെറ്റ് ആണ്. ഹെന്റി കാവിലിന് ഒത്ത പിന്മഗാമി തന്നെയാണ് ഡേവിഡ് കൊറെന്‍സ്വെറ്റ് എന്നാണ് സിനിമ കണ്ടവരെല്ലാം പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.

Superman
'ബോര്‍ഡില്‍ നോക്കുമ്പോള്‍ കഴുത്തുളുക്കും എന്ന് പറയരുത്; ശ്രീക്കുട്ടന്റേത് അവഗണിക്കപ്പെട്ടവന്റെ സമരം'; വിമര്‍ശകരോട് തിരക്കഥാകൃത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം നായകന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത് 750000 ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ അത് 6.4 കോടിയാകും. അത്ര തന്നെയാണ് ചിത്രത്തിലെ നായികയായ റേച്ചല്‍ ബ്രോസ്‌നാഹനും ലഭിച്ചിരിക്കുന്നത്. വില്ലന്‍ വേഷത്തിലെത്തുന്ന നിക്കോളാസ് ഹൗള്‍ട്ടിന് ലഭിച്ചതാകട്ടെ രണ്ട് മില്യണ്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുവെ ബിഗ് ബജറ്റ് സിനിമകളില്‍ പ്രധാന താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറവാണ് സൂപ്പര്‍മാനിലെ താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. പകരം സിനിമയുടെ ലാഭത്തിന്റെ വിഹിതം നല്‍കുന്ന രീതിയാണ് ഡി.സിയും ജെയിംസ് ഗണ്ണും സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

225 മില്യണ്‍ ഡോളറില്‍ ഒരുക്കിയിരിക്കുന്ന സിനിമയാണ് സൂപ്പര്‍മാന്‍. ഇത്ര വലിയൊരു സിനിമയുടെ നായകന് ഇത്ര ചെറിയ തുകയാണോ പ്രതിഫലമായി നല്‍കിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മലയാളം പോലെ ചെറിയ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ എട്ട് കോടിയലധികം പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അതിലും കുറവാണോ സൂപ്പര്‍മാന്റെ പ്രതിഫലം എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം ഇന്ത്യന്‍ സിനിമകളെ പോലെ നായകന് കൂറ്റന്‍ പ്രതിഫലം നല്‍കുന്ന രീതിയല്ല ഹോളിവുഡിന്റേത്. മറിച്ചത് സിനിമയുടെ മേക്കിംഗിലാണ് അവര്‍ കൂടൂതല്‍ പണം നീക്കിവെക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയുടെ ക്വാളിറ്റി ഉറപ്പുവരുത്തുകയായിരുന്നു അവര്‍ പ്രധാനമായി കണ്ടതെന്നും ചിത്രത്തിന്റെ ആരാധകര്‍ പറയുന്നു. എന്തായാലും അധികം വൈകാതെ തന്നെ ചിത്രം വണ്‍ ബില്യണ്‍ കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്.

Summary

As per reports David Corenswet got 6.4 cr for Superman. social media says its lesser than what Mohanlal gets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com