എആര്‍ റഹ്മാന്റെ മകന്‍ സഞ്ചരിച്ച കാര്‍ ടാക്‌സിയുമായി കൂട്ടിയിടിച്ചു; അമീന് പരുക്ക്

പുലര്‍ച്ച മൂന്നരയോടെയായിരുന്നു അപകടമുണ്ടാകുന്നത്
AR Rahman and son AR Ameen
AR Rahman and son AR Ameen
Updated on
1 min read

സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മകനും ഗായകനുമായ അമീന്‍ റഹ്മാന് വാഹനാപകടം. ചെന്നൈയിലെ ഗിണ്ടിയില്‍ വച്ചുണ്ടായ അപകടത്തില്‍ ചെറിയ പരുക്കുകളോടെ അമീന്‍ രക്ഷപ്പെട്ടു. ചെന്നൈയിലെ ഗിണ്ടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു അമീന്‍.

അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഒളിമ്പിയ ടെക് പാര്‍ക്ക് സിഗനലിന് അടുത്ത് വച്ച് ടാക്‌സി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ അമീനേയും സുഹൃത്തിനേയും ടാക്‌സി ഡ്രൈവറേയും ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. കോയമ്പേടു നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമീന്‍. പുലര്‍ച്ച മൂന്നരയോടെയായിരുന്നു അപകടമുണ്ടാകുന്നത്.

താരപുത്രന്‍ സഞ്ചരിച്ച പോര്‍ഷെ കാര്‍ ഇടവഴിയില്‍ നിന്നും മെയിന്‍ റോഡിലേക്ക് വന്ന വാഗണ്‍-ആറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രണ്ട് വാഹനങ്ങളും അടയാല്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ് കസ്റ്റഡിയിലെത്തിയിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഹ്മാന്റേയും സൈറ ബാനുവിന്റേയും മകനാണ് അമീന്‍. 2015ല്‍ ഓ കാതല്‍ കണ്‍മണിയിലെ മൗലി സല്ലി വസലിം എന്ന പാട്ട് പാടിയാണ് അമീന്‍ പിന്നണി ഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. രാം ചരണ്‍ ചിത്രം പെദ്ധിയിലാണ് ഒടുവിലായി അമീന്‍ പാടിയത്.

AR Rahman and son AR Ameen
'സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും, ഇതിനേക്കാള്‍ മനോഹരമായി അവിടെ ജീവിക്കും'; ഹൃദയം തൊട്ട് രഹ്ന
AR Rahman and son AR Ameen
അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി ഷെഹ്നാസ് ഗില്‍; രക്ഷയായി ഓടിയെത്തി 'കുരിയച്ചന്‍'; ആശങ്ക പടര്‍ത്തി വിഡിയോ
AR Rahman and son AR Ameen
അമ്മ മരിച്ചപ്പോള്‍ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു; രക്ഷിച്ചത് ആ സന്യാസി; വെളിപ്പെടുത്തി ഗോവിന്ദ
Summary

AR Rahman's son AR Ameen met with a car accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com