'18 മാസം കിടന്ന കിടപ്പില്‍; ചികിത്സ തുടങ്ങി മൂന്നാം നാള്‍ അദ്ദേഹം എന്നെ നടത്തി'; മലയാളി ആയുര്‍വേദ വിദഗ്ധനെക്കുറിച്ച് അരവിന്ദ് സ്വാമി

സര്‍ജറി ചെയ്യേണ്ടെന്നായിരുന്നു എന്റെ തീരുമാനം.
Aravind Swamy
Aravind Swamyഫെയ്സ്ബുക്ക്
Updated on
1 min read

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അരവിന്ദ് സ്വാമിയ്ക്ക് പരുക്കേല്‍ക്കുന്നതും കിടപ്പിലാകുന്നതും. ഒന്നര വര്‍ഷത്തോളം താന്‍ അനുഭവിച്ചത് കടുത്ത വേദനയാണെന്നാണ് അരവിന്ദ് സ്വാമിപറയുന്നത്. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു താരം. സര്‍ജറി ചെയ്യേണ്ടെന്നായിരുന്നു തന്റെ തീരുമാനം. അതുകാരണം ഒന്നര വര്‍ഷം താന്‍ വേദന സഹിച്ചുവെന്നും താരം പറയുന്നു.

Aravind Swamy
'എന്താണ് ഇവിടെ നടക്കുന്നത് ? ലൈം​ഗികാതിക്രമം നടത്തുന്നവർക്ക് ഭയമില്ല'; പൊട്ടിത്തെറിച്ച് ഭൂമി പട്നേക്കർ

ഒടുവില്‍ സര്‍ജറി ചെയ്യാമെന്ന് കരുതിയിരിക്കെയാണ് താന്‍ കേരളത്തില്‍ നിന്നുള്ളൊരു ആയുര്‍വേദ വിദഗ്ധനെ കണ്ടുമുട്ടുന്നത്. അന്ന് തന്റെ ചുറ്റുമുള്ളവരെല്ലാം അലോപ്പതിയ്ക്ക് വേണ്ടിയായിരുന്നു വാദിച്ചത്. ആയുര്‍വേദയുടെ സാധ്യതകള്‍ താനും തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് താന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

Aravind Swamy
പ്രതിഫലമില്ലാതെ പാടിയ സോനു നിഗം, അരിജിത്തിന്റെ പിന്മാറ്റത്തിന് പിന്നിലെ 'ഡൂംസ്‌ഡെ പ്രെഡിക്ഷന്‍'; ജി വേണുഗോപാല്‍

''ഒന്നരവര്‍ഷം ഞാന്‍ കടുത്ത വേദന അനുഭവിച്ചു. നടക്കാന്‍ സാധിച്ചിരുന്നില്. പക്ഷെ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം എന്നെ നടക്കാന്‍ പ്രാപ്തനാക്കി. അത് എനിക്ക് വര്‍ക്കായി. എന്റെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളും പ്രവര്‍ത്തിക്കണം എന്നല്ല പറയുന്നത്. എനിക്കത് വര്‍ക്കായി എന്നാണ് പറയുന്നത്'' താരം പറയുന്നു.

തന്റെ അനുഭവം മാത്രമാണ് പറഞ്ഞതെന്നും അരവിന്ദ് സ്വാമി പറയുന്നു. ആയുര്‍വേദയില്‍ ഒരുപാട് അറിവുണ്ടെന്നും അതാണ് തനിക്ക് വര്‍ക്കായതെന്നും പറയുന്ന അരവിന്ദ് സ്വാമി സമാനമായ രീതിയില്‍ അലോപ്പതിയിലും അറിവുണ്ടെന്നും അതും തനിക്ക് ഗുണമായിട്ടുണ്ടെന്നും പറയുന്നു. ആ 18 മാസം ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ പ്രശ്‌നങ്ങളാണ് താന്‍ നേരിട്ടതെന്നും അരവിന്ദ് സ്വാമി പറയുന്നു. സുഖപ്പെട്ടുവെങ്കിലും മുന്നോട് പോകാന്‍ താന്‍ ശങ്കിച്ചു നില്‍ക്കുകയായിരുന്നു.

സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന സമയത്താണ് അരവിന്ദ് സ്വാമിയെ തേടി മണിരത്‌നം കടല്‍ എന്ന സിനിമയുമായി എത്തുന്നത്. ''13 വര്‍ഷമായി മാറി നിന്നിട്ട്. വീണ്ടുമൊരു സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ല. എനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മരുന്നുകള്‍ കാരണം ഞാന്‍ വണ്ണം വച്ചിരുന്നു. മുടി കൊഴിഞ്ഞു. അഭിനയിക്കാന്‍ ഒട്ടും തയ്യാറായിരുന്നില്ല'' താരം പറയുന്നു.

ഒടുവില്‍ മണിരത്‌നത്തിന്റെ നിര്‍ബന്ധത്തിന് അരവിന്ദ് സ്വാമി വഴങ്ങി. കടല്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവിന് ആ ചിത്രമൊരു കാരണമായി. ഗാന്ധി ടോക്‌സ് ആണ് അരവിന്ദ് സ്വാമിയുടെ പുതിയ ചിത്രം.

Summary

Aravind Swamy recalls being bedridden for 18 months. He decided to not do surgery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com