റിക്കിനെ കണ്ടുമുട്ടിയത് ഡേറ്റിങ് ആപ്പില്‍; എന്നോട് അങ്ങനെ പറഞ്ഞ ഒരേയൊരാള്‍ അവനാണ്; വിവാഹത്തെക്കുറിച്ച് അര്‍ച്ചന കവി

എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെ
Archana Kavi
Archana Kavi ഇന്‍സ്റ്റഗ്രാം
Updated on
1 min read

നടി അര്‍ച്ചന കവി വിവാഹിതയായെന്ന സന്തോഷ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന് ആശംസകളുമായി സിനിമാ ലോകവുമെത്തുന്നുണ്ട്. റിക്ക് വര്‍ഗീസ് ആണ് അര്‍ച്ചനയുടെ വരന്‍. താനും റിക്കും കണ്ടുമുട്ടുന്നത് ഡേറ്റിങ് ആപ്പിലൂടെയാണെന്നാണ് അര്‍ച്ചന കവി പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട് അര്‍ച്ചന.

Archana Kavi
അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്; കെട്ടകാലത്ത് ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്ന് നടി

''മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതോടെ തീര്‍ന്നെന്നും ജീവിതത്തില്‍ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നുമാണ് ആളുകള്‍ കരുതുക. പക്ഷെ അതൊന്നുമല്ല. റിക്ക് വര്‍ഗീസ് എന്ന ഗംഭീര മനുഷ്യനെ ഞാന്‍ കണ്ടെത്തി. ഞാന്‍ പ്രണയത്തിലാണ്.'' എന്നാണ് അര്‍ച്ചന പറയുന്നത്. പിന്നാലെയാണ് താരം തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച് സംസാരിക്കുന്നത്.

Archana Kavi
ഥാമ ലോകയേക്കാളും മാസ്, കോമഡിയും കൂടുതലാണ്; താരതമ്യം ചെയ്യരുതെന്ന് ആയുഷ്മാന്‍ ഖുറാന

''ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയമാണ്. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ഞാന്‍ ഡേറ്റിങിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. ഞങ്ങള്‍ കണക്ടായി. മിണ്ടാന്‍ തുടങ്ങിയത് തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചായിരുന്നു. തുടക്കത്തില്‍ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു'' അര്‍ച്ചന കവി പറയുന്നു.

''ഞാന്‍ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ ഉപയോഗിച്ച സ്ട്രാറ്റജി മോശമായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോള്‍ ഓടും എന്ന് നോക്കാനാണ്. ചിലപ്പോള്‍ കൂട്ടിപ്പറയുകയും ചെയ്യും. നില്‍ക്കുമോ എന്നറിയണം. മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ അതിനെന്താ എല്ലാവര്‍ക്കും ഉണ്ടല്ലോ എന്ന് പറയും. പക്ഷെ ഒരു പാനിക് അറ്റാക് കാണേണ്ടി വരുമ്പോള്‍ മൂന്നാമത്തെ സെക്കന്റില്‍ ഓടുന്നത് കാണാന്‍ പറ്റും. അതാണ് സത്യം'' എന്നും താരം പറയുന്നു.

ആളുകള്‍ക്ക് കൂടെ ഉണ്ടാകുമെന്ന് പറയാന്‍ എളുപ്പമാണ്. റിക്കും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞാനുണ്ടാകും എന്നൊക്കെ. പക്ഷെ അവന്റെ വാക്കുകളും പ്രവര്‍ത്തിയും മാച്ച് ആകുന്നതായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അര്‍ച്ചന പറയുന്നു. ഞാനൊരു സ്‌പോയില്‍ ചൈല്‍ഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. ഞാനും അത് വിശ്വസിച്ചിരുന്നു ഒരു ഘട്ടത്തില്‍. പക്ഷെ ഒരു മകളെ രാജകുമാരിയെപ്പോലെയാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അതില്‍ ഒരു ചര്‍ച്ചയും വേണ്ടതില്ലെന്ന് പറഞ്ഞ ഏകയാള്‍ റിക്കാണ്. എന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

Summary

Archana Kavi shares how she met Rick Varghese and their marriage story.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com