ഥാമ ലോകയേക്കാളും മാസ്, കോമഡിയും കൂടുതലാണ്; താരതമ്യം ചെയ്യരുതെന്ന് ആയുഷ്മാന്‍ ഖുറാന

ലോക കണ്ടിരുന്നു, കല്യാണി എന്റെ സുഹൃത്താണ്
Ayushmann Khurrana about Lokah
Ayushmann Khurrana about Lokahഫയല്‍
Updated on
1 min read

ലോകയുടെ വിജയം മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലടക്കം അലയൊലികളുണ്ടാക്കിയിട്ടുണ്ട്. ഫാന്റസിയും നാടോടിക്കഥയുമൊക്കെ കോര്‍ത്തിണക്കി അരുണ്‍ ഡൊമിനിക് ഒരുക്കിയ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരുന്നു. മലയാള സിനിമയുടെ നെറുകയിലെത്തിയ കല്യാണി പ്രിയദര്‍ശന്‍ ചിത്രം മറ്റ് ഭാഷകളിലും പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ്.

Ayushmann Khurrana about Lokah
DDLJ@30- 'തിരിച്ചു കൊണ്ടുവരാന്‍ കഴിയാത്ത മാജിക്'

ലോകയുടെ വിജയത്തിനിടെയാണ് ബോളിവുഡില്‍ ആയുഷ്മാന്‍ ഖുറാനയുടെ ഥാമ തിയേറ്ററുകളിലേക്ക് എത്തുന്നത്. രശ്മിക മന്ദാന നായികയായ ചിത്രം പറയുന്നതും സമാനമായൊരു യക്ഷിക്കഥയാണ്. മഡ്ഡോക്ക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ സിനിമയാണ് ഥാമ. യൂണിവേഴ്‌സിലെ മറ്റ് സിനിമകളെല്ലാം വലിയ വിജയങ്ങളായിരുന്നു. അതിനാല്‍ പ്രതീക്ഷയോടെയാണ് ഥാമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

Ayushmann Khurrana about Lokah
അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്; കെട്ടകാലത്ത് ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്ന് നടി

എന്നാല്‍ ഥാമയുടെ റിലീസിന് മുമ്പേ ലോക വരികയും ഹിറ്റാവുകയും ചെയ്തതോടെ രണ്ട് സിനിമകളും തമ്മിലുള്ള താരതമ്യം ചെയ്യല്‍ അണിയറ പ്രവര്‍ത്തകര്‍ മുന്നില്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഥാമയെക്കുറിച്ചും ലോകയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആയുഷ്മാന്‍ ഖുറാന.

ഥാമ ലോകയേക്കാള്‍ കോമഡിയുള്ള, കൂടുതല്‍ മാസ് അപ്പീലുള്ള പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കുമെന്നാണ് ആയുഷ്മാന്‍ പറയുന്നത്. ''ഞങ്ങളുടെ സിനിമയില്‍ കൂടുതല്‍ തമാശയുണ്ട്. ഞാന്‍ ലോക ആസ്വദിച്ചാണ് കണ്ടത്. ആ സമയത്ത് ഞാന്‍ അലഹബാദില്‍ ഷൂട്ടിലായിരുന്നു. അവിടെ റിലീസുണ്ടായിരുന്നില്ല. ഞങ്ങളുടേത് ഹിന്ദി സംസാരിക്കുന്ന മാര്‍ക്കറ്റിനെ ലക്ഷ്യമാക്കിയുള്ളതാണ്. അതിനാല്‍ ലോകയേക്കാളും മാസ് ആയിരിക്കും. ലോക മള്‍ട്ടിപ്ലക്‌സ് പ്രേക്ഷകര്‍ക്കുള്ളതായിരുന്നു. ഞങ്ങളുടെ കഥാസന്ദര്‍ഭം വേറെയാണ്, കഥ വേറെയാണ്. സാമ്യതകളൊന്നുമില്ല'' എന്നാണ് താരതമ്യങ്ങളോട് ആയുഷ്മാന്‍ പറഞ്ഞത്.

'' ഞാന്‍ ലോക കണ്ടിരുന്നു. കല്യാണി എന്റെ സുഹൃത്താണ്. ഡിക്യുവും ടൊവിനോയും കല്യാണിയുമൊക്കെ വേറെ തന്നൊരു ലോകം സൃഷ്ടിക്കുകയായിരുന്നു. ഞങ്ങളുടെ പക്കലുള്ളത് എന്തെന്ന് അറിയുന്നതു കൊണ്ട് പറയുകയാണ് ഇത് വേറൊരു അനുഭവമായിരിക്കും. രണ്ട് സിനിമകളേയും ഒരുമിച്ച് വെക്കാന്‍ പറ്റില്ല. താരതമ്യം ചെയ്യുന്നത് എനിക്ക് മനസിലാകും. പക്ഷെ ഥാമ കണ്ടിറങ്ങുമ്പോള്‍ അത് പുതിയൊരു ചര്‍ച്ചയായിരിക്കും'' എന്നാണ് ചിത്രത്തിലെ നായികയായ രശ്മിക പറഞ്ഞത്.

Summary

Ayushmann Khurrana on comparing Thamma with Lokah. Says their film is more funny and massy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com