Archana Kavi
Archana Kaviഇൻസ്റ്റ​ഗ്രാം

'വിവാഹം കഴിക്കുക എന്നത് മാത്രമല്ല, സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന കുടുംബത്തെ ലഭിക്കുക എന്നതാണ് പ്രധാനം'; കുറിപ്പുമായി അർച്ചന കവി

​അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍ വച്ചിരിക്കുന്നത്.
Published on

'നീലത്താമര' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് അർച്ചന കവി. നടിയുടെ ആദ്യ വിവാഹം പിന്നീടുണ്ടായ വിവാഹമോചനവുമൊക്കെ സോഷ്യൽ മീഡ‍ിയയിൽ ചർച്ചയായി മാറിയിരുന്നു. 2021 ലായിരുന്നു അർച്ചന വിവാഹമോചിതയാകുന്നത്. കഴിഞ്ഞ വർഷം അർച്ചന വീണ്ടും വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം റിക്ക് എന്നയാളെയാണ് അർച്ചന വിവാഹം ചെയ്തത്.

ഒരു ഡേറ്റിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം പിന്നീട് വലിയൊരു ആത്മബന്ധമായി മാറുകയായിരുന്നു. അർച്ചനയുടെ രണ്ടാം വിവാഹത്തിന്റെ വിഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും, മറിച്ച് ഒരു പെൺകുട്ടിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നതാണെന്നും പറയുകയാണ് അർച്ചന. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു അർച്ചനയുടെ കുറിപ്പ്.

ഭർത്താവ് റിക്ക് വർഗീസിന്റെ കുടുംബത്തിൽ തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചാണ് അർച്ചന പ്രധാനമായും പറഞ്ഞത്. ‘‘വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. ​അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍ വച്ചിരിക്കുന്നത്.

Archana Kavi
'14 വർഷം മുൻപ്, പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്'; സിനിമാ യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവിനോ

ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും.​ ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. അതായിരിക്കും ഓരോ പെൺകുട്ടിയുടെയും സ്വപ്നം.’’ -അർച്ചന കവി കുറിച്ചു.

Archana Kavi
'പാക്ക് പോലെയായി' പ്രയോഗം തെറ്റ്; നാട്ടുനടപ്പെന്ന് ആനി, തിരുത്തി മകന്‍; 'അരിയെത്ര? പയറഞ്ഞാഴി' മറുപടിയെന്ന് ട്രോള്‍!

നിരവധി പേരാണ് അർച്ചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. വളരെ സത്യമാണ് എന്നാണ് നടി ഭാമയുൾപ്പെടെയുള്ളവർ കുറിച്ചിരിക്കുന്നത്. തന്റെ മുൻകാല അനുഭവങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തയാകാൻ റിക്കിന്റെയും കുടുംബത്തിന്റെയും പിന്തുണ വലിയ പങ്കുവഹിച്ചതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

Summary

Cinema News: Archana Kavi talks about her husband family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com