സൂര്യകുമാര്‍ പൊട്ടിച്ച 'ബോംബ്'; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍; പ്രതികരിച്ച് നടിയുടെ അമ്മ

ചര്‍ച്ചയായി മാറിയതോടെ താരങ്ങള്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
Tilak Varma, Sreeleela
Tilak Varma, Sreeleela
Updated on
1 min read

ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള പ്രണയകഥകള്‍ ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വിഷയമാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മിള ടഗോറും മുതല്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മയും വരെ നീണ്ടു കിടക്കുകയാണ് ബോളിവുഡ്-ക്രിക്കറ്റ് പ്രണയങ്ങള്‍. ആ പട്ടികയിലേക്ക് പുതിയൊരു ജോഡി കൂടി കടന്നു വന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Tilak Varma, Sreeleela
'ഇവരെ വേദിയില്‍ പ്രതീക്ഷിച്ചിരുന്നില്ല, അത്യപൂര്‍വ്വമായ കാഴ്ച'; പ്രശംസിച്ച് മാല പാര്‍വതി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന ഗോസിപ്പുകളിലൊന്നാണ് ക്രിക്കറ്റ് താരം തിലക് വര്‍മയും നടി ശ്രീലീലയും പ്രണയത്തിലാണെന്നത്. ഒടുവില്‍ വാര്‍ത്തകളോട് പ്രതികരിച്ച് നടിയുടെ അമ്മ സ്വര്‍ണലത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Tilak Varma, Sreeleela
പെണ്ണിനെപ്പോലെ ദുപ്പട്ടയിട്ട് നില്‍ക്കുകയായിരുന്നു; ടൊവിനോയ്ക്കും ദേഷ്യം വന്നു; 'അതിരടി' ഫെസ്റ്റില്‍ നടന്നത് എന്തെന്ന് രഞ്ജിനി

നേരത്തെ ധര്‍മശാലയില്‍ നടന്ന മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരം കാണാന്‍ ശ്രീലീലയുടെ അമ്മ എത്തിയിരുന്നു. പിന്നാലെ ശ്രീലീലയും മത്സരം കാണാനെത്തിയെന്നും താരം ധരിച്ചിരുന്നത് തിലക് എന്നെഴുതിയ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെടുകയായിരുന്നു.

ഇതിനിടെ തിലകും ശ്രീലീലയും സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നതായും ചിലര്‍ കണ്ടെത്തി. പിന്നാലെയാണ് ഇരുവരും പ്രണത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്. കഴിഞ്ഞ ദിവസം ഹോട്ടല്‍ ലോബിയിലൂടെ ഹെഡ് ഫോണും വച്ച് നടക്കുന്ന തിലക് വര്‍മയുടെ വിഡിയോയും വൈറലായിരുന്നു. വിഡിയോയില്‍ അവന്‍ പ്രണയത്തിലാണെന്ന് സഹതാരം സൂര്യകുമാര്‍ യാദവ് പറയുന്നുണ്ട്. ഈ വിഡിയോയും വൈറലായതോടെ പ്രണയ ഗോസിപ്പുകള്‍ കൂടുതല്‍ ശക്തമായി.

നേരത്തെ ശ്രീലീലയും കുടുംബവും ഏകാദശി ദിവസം ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഏതാണ്ട് ഇതേ സമയം തന്നെ തിലക് വര്‍മയും കുടുംബവും സന്ദര്‍ശനം നടത്തിയിരുന്നു. ഇതും ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. സോഷ്യല്‍ മീഡിയയില്‍ പ്രണയ വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയതോടെ താരങ്ങള്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ പ്രണയ വാര്‍ത്തകള്‍ നിരസിച്ച് നടിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. '' പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സ്ത്യവുമില്ല. എങ്ങനെയാണ് ഈ കഥകള്‍ പൊന്തി വന്നതെന്ന് അറിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി തിലക് വര്‍മയും ശ്രീലീലയും പ്രണയത്തിലാണെന്ന വാര്‍ത്തയില്‍ തരിമ്പും വസ്തുതയില്ല. എല്ലാം ഭാവനാസൃഷ്ടി മാത്രമാണ്'' എന്നാണ് നടിയുടെ അമ്മ പറഞ്ഞത്. ''പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളെ സോഷ്യല്‍ മീഡിയ അനാവശ്യമായി ബന്ധപ്പെടുത്തി കഥകള്‍ മെനയുകയാണ്. എല്ലാം തികച്ചയും യാദൃശ്ചികമായി സംഭവിച്ചതാണ്. അതില്‍ കൂടുതലൊന്നും ഇല്ല'' എന്നും അമ്മ പറഞ്ഞു.

Summary

Are Sreeleela and Tilak Varma and dating? Actress' mother reacts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com