

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രശംസിച്ച് നടി മാല പാര്‍വതി. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തെ നേതാക്കള്‍ക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കിയതിനെയാണ് മാല പാര്‍വതി പ്രശംസിച്ചത്. അത്യപൂര്‍വ്വമായൊരു സംസ്‌കാരമാണ് ഇന്ന് രചിച്ചിരിക്കുന്നതെന്നാണ് മാല പാര്‍വതി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാല പാര്‍വതിയുടെ പ്രതികരണം. ഞാന്‍ നയിക്കുന്നത് 'ടീം കേരളത്തെ ' യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു വിഡി സതീശന്‍ എന്നാണ് മാല പാര്‍വതി പറയുന്നത്. ആ വാക്കുകളിലേക്ക്:
വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂര്‍വമായ ഒരു പുതു സംസ്‌ക്കാരം രചിച്ചിരിക്കുന്നു! പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയില്‍ ഇരിപ്പിടം നല്‍കിയിരിക്കുന്ന അത്യപൂര്‍വ്വമായ കാഴ്ച. ഇനി കോണ്‍ഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയില്‍ നിന്നും മാറി,, ഞാന്‍ നയിക്കുന്നത് 'ടീം കേരളത്തെ ' യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു വിഡി സതീശന്‍!
പിണറായി വിജയന്‍, ബനോയ് വിശ്വം, രാജീവ് ചന്ദ്രശേഖര്‍, മുന്‍ സ്പീക്കര്‍ തുടങ്ങിയവരെ വേദിയില്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂര്‍വ്വമായ കാഴ്ചയായി! കേരളത്തിന് ഒരു പുതു സംസ്‌ക്കാരം, പുതു ശീലം നല്‍കി! വിഡി സതീശന്റെ നേത്യത്വത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു. ' ടീം കേരളം' ഇന്ത്യയ്ക്ക് മാതൃകയാവട്ടെ!
അതേസമയം, അധികാരമേറ്റത് മുഖ്യമന്ത്രി വിഡി സതീശനും ഇരുപത് മന്തിമാരുമാണ്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. ഇതില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.
രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീര്‍, വി.ഇ.അബ്ദുല്‍ ഗഫൂര്‍, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് മന്ത്രിമാര്‍.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates