ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

'ബെക്കാമിനേക്കാൾ പൊക്കം എങ്ങനെ വന്നു, ഇത് ഫോട്ടോഷോപ്പ്': മറുപടിയുമായി അർജുൻ കപൂർ

ചിത്രം ഫോട്ടോഷോപ്പ് ചെയ്തെന്ന ആരോപണവുമായി ഒരുവിഭാ​ഗം രം​ഗത്തെത്തുകയായിരുന്നു
Published on

ദ്യമായി ഇന്ത്യയിൽ എത്തിയിരിക്കുകയാണ് ഇം​ഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം. ന്യൂസിലൻഡിന് എതിരായ ഇന്ത്യയുടെ സെമി മത്സരം കാണാൻ ബെക്കാം ഉണ്ടായിരുന്നു. ബോളിവുഡ് ലോകം വലിയ സ്വീകരണമാണ് പ്രിയതാരത്തിന് ഒരുക്കിയത്. നിരവധി താരങ്ങളാണ് ബെക്കാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇപ്പോൾ ചർച്ചയാവുന്നത് നടൻ അർജുൻ കപൂറിന്റെ പോസ്റ്റാണ്. 

ബെക്കാമിനൊപ്പമുള്ള ചിത്രമാണ് അർജുൻ പങ്കുവച്ചത്. എന്നാൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തെന്ന ആരോപണവുമായി ഒരുവിഭാ​ഗം രം​ഗത്തെത്തുകയായിരുന്നു. അർജുന് ബെക്കാമിനേക്കാൾ ഉയരം കുറവായിട്ടും ചിത്രത്തിൽ ബെക്കാമിനേക്കാൾ പൊക്കം അർജുനുള്ളതായാണ് കാണുന്നത്. ഫോട്ടോഷോപ്പ് ചെയ്ത് ഉയരം കൂട്ടി എന്നായിരുന്നു ആരോപണം. ട്രോളുകൾ വന്നതോടെ മറുപടിയുമായി അർജുൻ എത്തുകയായിരുന്നു. 

എന്റെ യഥാർഥ ഉയരം 183 സെന്റിമീറ്ററാണ്. ആറടിക്ക് മുകളിൽ. അതിനാൽ നമ്മൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്.- എന്നാണ് അർജുൻ കപൂർ കുറിച്ചത്. 

ഇന്ത്യയുടെ സെമി പോരാട്ടം കാണാൻ എത്തിയതിനു താരദമ്പതികളായ സോനം കപൂറും ഭർത്താവ് ആനന്ദ അഹൂജയും ബെക്കാമിന് ഒരു പാർട്ടി ഒരുക്കിയിരുന്നു. ബോളിവുഡിലെ വമ്പൻ താരങ്ങളെല്ലാം പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ പകർത്തിയ ചിത്രങ്ങളാണ് അർജുൻ കപൂർ പോസ്റ്റ് ചെയ്തത്. വർഷങ്ങളായി  ആരാധിക്കുന്നയാളെയാണ് നേരിൽ കണ്ടതെന്നും തങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com