സംവിധായകന്‍ കവിളില്‍ ഒരൊറ്റ അടി, കണ്ണീര് വന്നു; തിരിച്ചടിക്കും എന്ന ഘട്ടം വരെയെത്തി: അര്‍ജുന്‍

സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ഒരൊറ്റ അടി. ഞെട്ടിപ്പോയി.
Arjun Sarja
Arjun Sarja
Updated on
1 min read

ബോക്‌സ് ഓഫീസിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ. അര്‍ജുന്‍ നായകനായ ബ്ലാസ്റ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലടക്കം വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ നേടിയ വിജയമാണ് ബ്ലാസ്റ്റിന്റേത്. ആദ്യ ദിവസം ലഭിച്ചതിനേക്കാള്‍ തിയേറ്ററുകളും ഷോകളും തുടര്‍ന്നു വന്ന ദിവസങ്ങളില്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്.

Arjun Sarja
'രാവിലെ തന്നെ പൂസ്, ആടിയുലയുന്നു, ഷര്‍ട്ടിന്റെ ബട്ടണിട്ടതും തെറ്റിച്ച്'; ധര്‍മജന് ട്രോള്‍മഴ; മറുപടിയുമായി ബിബിന്‍ ജോര്‍ജ്

ആക്ഷന്‍ സിനിമകളാണ് അര്‍ജുനെ താരമാക്കുന്നത്. അതേസമയം റിതം പോലുള്ള സിനിമകളും അര്‍ജുന് കയ്യടി നേടിക്കൊടുത്തിട്ടുണ്ട്. മലയാളമടക്കം മറ്റ് ഭാഷകളിലും കയ്യടി നേടി. അഭിനയത്തിന് പുറമെ സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബാലതാരമായിട്ടാണ് അര്‍ജുന്‍ കരിയര്‍ ആരംഭിക്കുന്നത്.

Arjun Sarja
'ഇന്‍ഡസ്ട്രിയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; ഞാന്‍ വിശ്വസിച്ചയാള്‍ അതെല്ലാം പരസ്യമാക്കി'; തുറന്നു പറഞ്ഞ് ഹന്ന റെജി കോശി

ബാലതാരമായി ഹിന്ദിയില്‍ അഭിനയിച്ചപ്പോഴുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍. ആജ് കെ ഷോലെ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകളാണ് താരം പങ്കുവച്ചത്. അന്ന് കരയുന്ന രംഗത്ത് ചിത്രീകരിക്കാനായി സംവിധായകന്‍ രാജേന്ദ്ര സിങ് തന്നെ അടിച്ചുവെന്നാണ് അര്‍ജുന്‍ പറയുന്നത്. എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്.

''സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ആദ്യദിവസം തന്നെ സംവിധായകനില്‍ നിന്നും ഞാന്‍ അടി വാങ്ങി. അതില്‍ കഥാപാത്രമാകുന്നൊരു പയ്യന്‍ മരിക്കുന്നുണ്ട്. ആ സീന്‍ ആണ് എടുക്കുന്നത്. കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ പറയുന്നുണ്ട്. എനിക്ക് പറ്റുന്നുമില്ല. ഒപ്പമുള്ളവര്‍ ഓരോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്. എനിക്ക് ചിരി നിയന്ത്രിക്കാനും പറ്റുന്നില്ല. സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ഒരൊറ്റ അടി. ഞെട്ടിപ്പോയി. കണ്ണ് ചുവന്ന് കണ്ണീര് വന്നു. ഡയറക്ടറെ അടിക്കണം എന്ന ഘട്ടം വരെ ഞാന്‍ എത്തി. പക്ഷേ എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോ കറക്ടായി. ഷോട്ട് എടുക്കാന്‍ സംവിധായകന്‍ പറയുകയായിരുന്നു'' എന്നാണ് അര്‍ജുന്‍ പറയുന്നത്.

Summary

Arjun Recalls getting slapped by director in his first day at film shooting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com